
Renu Raj is a native of Ithithanam, near Chanagancherry, in Kottayam district.
ജില്ലയുടെ 53ാമത്തെ കലക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. രാവിലെ 10.30ന് എത്തിയ പുതിയ കലക്ടറെ എഡിഎം ജെ.മോബിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
പിതാവ് രാജകുമാരൻ നായർ, മാതാവ് വി.എൻ.ലത, സഹോദരി ഡോ. രമ്യ രാജ് എന്നിവരും എത്തിയിരുന്നു. ഹാജർ പുസ്തകത്തിൽ ഒപ്പുവച്ച ശേഷം മാതാപിതാക്കളുടെ കാൽ തൊട്ടുവണങ്ങിയാണ് ചുമതലയേറ്റത്.കലക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് രേണു രാജ് ആദ്യം പങ്കെടുത്തത്. ജില്ലാ വികസന കമ്മിഷണർ കെ.എസ്.അഞ്ജു, എഡിഎം, ഡപ്യൂട്ടി കലക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മാധ്യമ പ്രവർത്തകരുമായി സംവദിക്കുകയും ജീവനക്കാരെ സന്ദർശിക്കുകയും ചെയ്തു.
2015 ഐഎഎസ് ബാച്ചിൽപെട്ട ഡോ. രേണു നഗരകാര്യ വകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ, കേന്ദ്ര പട്ടികവർഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, തൃശൂരിലും ദേവികുളത്തും സബ് കലക്ടർ, എറണാകുളം അസിസ്റ്റന്റ് കലക്ടർ (ട്രെയിനി) എന്നീ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചങ്ങനാശേരി മലകുന്നം സ്വദേശിനിയായ ഡോ. രേണു രാജ് ജില്ലയുടെ എട്ടാമത്തെ വനിതാ കലക്ടറാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]