ചെങ്ങന്നൂരിൽ എക്സൈസ് വകുപ്പ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്നര കിലോ കഞ്ചാവ് പിടികൂടി. മാന്നാർ, ബുധനൂർ എന്നിവിടങ്ങളിൽ നിന്നാണ് ലഹരിമരുന്ന് ശേഖരവുമായി അന്യസംസ്ഥാന തൊഴിലാളികൾ എക്സൈസിന്റെ പിടിയിലായത്.
മീൻ വിൽപ്പനയുടെ മറവിൽ കഞ്ചാവ്
മാവേലിക്കര-മാന്നാർ റോഡിൽ മത്സ്യം വിൽക്കുന്നതിനിടെ ബിനോയ് ഡൈമാറി എന്ന അസം സ്വദേശിയാണ് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായത്. ഇയാളുടെ കച്ചവടരീതിയിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട
പ്രദേശവാസികൾ എക്സൈസ് അധികൃതർക്ക് വിവരം നൽകുകയായിരുന്നു. തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.
രാജീവും സംഘവും നടത്തിയ പരിശോധനയിലാണ് മീൻപെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. രാത്രികാലങ്ങളിൽ നിരവധി യുവാക്കൾ ഇവിടെയെത്തി ലഹരിമരുന്ന് വാങ്ങാറുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ബുധനൂരിൽ ഒന്നര കിലോ കഞ്ചാവുമായി ഒരാൾ
ഇതിന് സമാനമായി പുലിയൂർ-മാന്നാർ റോഡിൽ വെച്ച് മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയെയും എക്സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ ഹരിരാംപൂർ സ്വദേശിയായ ഇരുപത്തിയാറുകാരൻ സനാതൻ സർക്കാർ ആണ് ഒന്നര കിലോ കഞ്ചാവുമായി പിടിയിലായത്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സജീവനും സംഘവുമാണ് ഈ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

