തിരുവനന്തപുരം അമ്പൂരിയിൽ വാഹനാപകടത്തിൽ മൂന്നു വയസ്സുകാരി ദാരുണമായി മരിച്ചതിന് പിന്നാലെ, കുഞ്ഞിന്റെ മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യങ്കോട് സ്വദേശിനിയായ നിഷ ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
നിലവിൽ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനിടെയാണ് ഇവർ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വിനോദയാത്രയ്ക്കിടെയാണ് അതീവ ദാരുണമായ സംഭവം അരങ്ങേറിയത്. വിനോദയാത്ര സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ പാർക്ക് ചെയ്ത ശേഷം, യാത്രക്കാർ പുറത്തിറങ്ങി പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം മൂന്നു വയസ്സുകാരിയായ ഋതുവേദയുടെ ദേഹത്തുകൂടെ കയറിയിറങ്ങുകയായിരുന്നു.
ഹാൻഡ് ബ്രേക്കിന്റെ കേബിൾ പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് സംഭവസ്ഥലത്തുനിന്നുള്ള പ്രാഥമിക നിഗമനം. (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല.
പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

