കോഴിക്കോട് നഗരത്തിലെ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമില്‍ ആഭരണ കലയുടെ വിസ്മയക്കാഴ്ചകളുമായി ‘ആര്‍ട്ടിസ്ട്രി ഷോ’യ്ക്ക് തുടക്കമായി. പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന അപൂര്‍വ്വമായ ആഭരണ ശേഖരമാണ് ഈ പ്രദര്‍ശനത്തിന്റെ പ്രധാന സവിശേഷത.
ജൂലായ് 20 വരെ നീണ്ടുനില്‍ക്കുന്ന ഈ ഷോയിലൂടെ, ആഭരണ നിര്‍മ്മാണത്തിലെ സൂക്ഷ്മമായ വൈദഗ്ധ്യവും സങ്കീര്‍ണതകളും നേരിട്ട് മനസ്സിലാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുങ്ങുന്നു. പ്രമുഖ നടി അദിതി രവി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഫാഷന്‍ ലൈഫ്സ്റ്റൈല്‍ ഇന്‍ഫ്ളൂവന്‍സര്‍ നിലു, മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി വീരാന്‍കുട്ടി, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (കേരള) ആർ. അബ്ദുള്‍ ജലീല്‍, സോണല്‍ ഹെഡ് ജാവേദ് മിയാന്‍ കെ എം, ഷോറൂം ഹെഡ് സക്കീര്‍ ഹുസൈന്, മറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്, ഇന്ത്യയിലെ വിദഗ്ധരായ പരമ്പരാഗത കരകൗശല വിദഗ്ധരെക്കൊണ്ട് രൂപകല്‍പ്പന ചെയ്യിപ്പിച്ച ആഭരണങ്ങളാണ് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്വര്‍ണ്ണം, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്സ്, പോള്‍ക്കി, ജെംസ്റ്റോണുകള്‍ എന്നിവയില്‍ തീര്‍ത്ത വൈവിധ്യമാര്‍ന്ന ശേഖരം ഇവിടെയുണ്ട്.
നൂറ്റാണ്ടുകളായി കൈമാറി വരുന്ന പൗരാണിക ഡിസൈനുകള്‍ ഈ പ്രദര്‍ശനത്തിന്റെ മാറ്റുകൂട്ടുന്നു. വിവാഹാവശ്യങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ഉതകുന്ന രീതിയിലുള്ള പ്രത്യേക ഡിസൈനുകളും ഷോയിലുണ്ട്.
ആഭരണങ്ങളിലെ അപൂര്‍വ്വമായ കരവിരുതും ഡിസൈനിലെ പ്രത്യേകതകളും ആഘോഷിക്കാനുള്ള അവസരമാണ് ആര്‍ട്ടിസ്ട്രി ഷോയിലൂടെ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് പറഞ്ഞു. ‘സാധാരണയായി കാണാത്ത അപൂര്‍വ്വ ഡിസൈനുകളിലുള്ള വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ എല്ലാ വിഭാഗങ്ങളിലുമായി ഇവിടെ അവതരിപ്പിക്കുന്നുണ്ട്.
പാരമ്പര്യ കലകളോടും മികച്ച ഡിസൈനുകളോടും വലിയ താല്‍പ്പര്യമുള്ള കോഴിക്കോട്ടെ ജനങ്ങള്‍ക്ക് അപൂര്‍വ്വമായ ആഭരണങ്ങള്‍ കാണാനും തെരഞ്ഞെടുക്കാനും ആര്‍ട്ടിസ്ട്രി ഷോയിലൂടെ സാധ്യമാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 14 രാജ്യങ്ങളിലായി 445 ലേറെ ഷോറൂമുകളുള്ള മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്, സുതാര്യമായ പ്രൈസിങ്, ആജീവനാന്ത ഫ്രീ മെയ്ന്റനന്‍സ്, 100 ശതമാനം ഹോള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണം, സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, ബൈബാക്ക് ഗ്യാരന്റി, ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ ഉറപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

