ദേശീയപാത കുമ്പള ആരിക്കാടിയിൽ സ്ഥിതി ചെയ്യുന്ന താൽക്കാലിക ടോൾ പ്ലാസ പൂർണമായി പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. പ്രസ്തുത പ്ലാസ പൊളിക്കുന്നതിനായുള്ള വിശദമായ ചെലവുകണക്കുകളും സാങ്കേതിക നിർദേശങ്ങളും എത്രയും വേഗം സമർപ്പിക്കാൻ നിർമാണ കരാർ ഏറ്റെടുത്ത കമ്പനിക്ക് നിർദേശം നൽകിയതായി എൻഎച്ച്എഐ കണ്ണൂർ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് വ്യക്തമാക്കി.
കുമ്പള സ്വദേശി അബ്ദുൽഖാദർ ഫിർഷാദ് കോട്ട കേന്ദ്ര പൊതുപരാതി പരിഹാര പോർട്ടലായ സിപിജിആർഎഎംഎസ് (CPGRAMS) വഴി നൽകിയ പരാതിയിലാണ് ഔദ്യോഗിക മറുപടി ലഭിച്ചത്. ടോൾ പ്ലാസയുടെ പ്രവർത്തനം നിർത്തിവെച്ചെങ്കിലും, ഇതിനോട് അനുബന്ധിച്ചുള്ള ഹംപുകളും റോഡ് ഡിവൈഡറുകളും യാത്രക്കാർക്ക് വലിയ തോതിൽ ബുദ്ധിമുട്ടും അപകടസാധ്യതയും സൃഷ്ടിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ തടസ്സങ്ങൾ നീക്കം ചെയ്യുന്നത് തൽക്കാലം സാധ്യമല്ലെന്നും, ഇതിനായുള്ള ചെലവുകണക്കുകൾ പരിശോധിച്ച് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.
ജൂലൈ ഒന്നിന് പുറത്തിറക്കിയ ഔദ്യോഗിക മറുപടിക്കത്തിൽ, ടോൾ പ്ലാസ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഭരണ-സാങ്കേതിക അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് അടിയന്തരമായി തുടർനടപടികൾ സ്വീകരിക്കുമെന്നും എൻഎച്ച്എഐ കണ്ണൂർ പ്രോജക്ട് ഡയറക്ടർ ഉമേഷ് കെ.ഗാർഗ് അറിയിച്ചു. എൻഎച്ച്എഐയുടെ നിലപാടുമായി ബന്ധപ്പെട്ട
ഈ മറുപടി ടോൾ പ്ലാസയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്ന പൊതുജനങ്ങളുടെ ആവശ്യം വേഗത്തിലാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

