കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവെക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക് നടത്തിവരുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ദില്ലിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധം രാജ്യത്തെ വിവിധ ക്യാമ്പസുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി.
നിരാഹാര സമരത്തില്‍ പങ്കെടുത്ത അഞ്ച് വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇവരെ ഉടന്‍ തന്നെ ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹിയിലെ കടുത്ത ചൂടില്‍ തുടരുന്ന നിരാഹാര സമരം സോനം വാങ്ചുകിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും സംഘടന അറിയിച്ചു.
അദ്ദേഹത്തിന്റെ ശരീരഭാരം ആറ് കിലോയോളവും, രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

