തെന്നിന്ത്യയില്‍ നിരവധി ഭാഷകളില്‍ അഭിനയിച്ച് ഒട്ടേറെ ഹിറ്റുകളില്‍ ഭാഗമായ നടിയാണ് സ്വാതി റെഡ്ഡി. സ്വാതി റെഡ്ഡിയും ഭര്‍ത്താവ് വികാസും വിവാഹമോചിതരാകുന്നുവെന്ന് നേരത്തേ ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് സ്വാതി റെഡ്ഡി നീക്കം ചെയ്തതതാണ് വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം. വിവാഹമോചന വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വാതി റെഡ്ഡി.
മന്ത് ഓഫ് മധു എന്ന ചിത്രത്തിന്റെ പ്രമോഷന് എത്തിയപ്പോഴായിരുന്നു സ്വാതി റെഡ്ഡി. സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തൊട്ടുപിന്നാലെ ഒരു മാധ്യമപ്രവര്ത്തകന് സ്വാതിയോട് വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചു. താന്‍ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങിനാണ് ഇവിടെ എത്തിയതെല്ലാം വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്വാതി തിരിച്ചടിച്ചു.
”ഞാന്‍ ഇതിന് മറുപടി തരില്ല. ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത് പതിനാറാം വയസ്സിലാണ്, അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. കാരണം എങ്ങനെ പെരുമാറണം എന്ന് പോലും എനിക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. ഒരു നടിയെന്ന നിലയില്‍ എനിക്ക് ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാന്‍ കരുതുന്നു. എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാന്‍ ഒന്നും പറയില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ മറുപടി നല്കാന് ഉദ്ദേശിക്കുന്നില്ല”- സ്വാതി റെഡ്ഡി പറഞ്ഞു
സ്വാതി റെഡ്ഡിയും പൈലറ്റായ വികാസ് വാസുവും 2018 ലാണ് വിവാഹിതരായത്. ദീര്‍ഘകാലങ്ങളായുള്ള സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തതോടെ സ്വാതി വിവാഹമോചിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍ ചിത്രങ്ങള്‍ താന്‍ ആര്‍ക്കൈവ് ചെയ്തതാണെന്നായിരുന്നു സ്വാതിയുടെ പ്രതികരണം.
ലിജോ ജോസ് പെല്ലിശ്ശേറിയുടെ ആമേനിലൂടെയാണ് മലയാളത്തില്‍ സ്വാതി ശ്രദ്ധ നേടിയത്. ശോശന്ന എന്ന കഥാപാത്രത്തയാണ് സ്വാതി അവതരിപ്പിച്ചത്. അനില്‍ രാധാകൃഷ്ണ മേനോന്റെ സംവിധാനത്തിലുള്ള ചിത്രമായ ‘നോര്‍ത്ത് 24 കാത’ത്തിലും പ്രധാന കഥാപാത്രമായി സ്വാതി എത്തിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സംവിധാനത്തിലുള്ള ‘ഡബിള്‍ ബാരലി’ലും വേഷമിട്ട സ്വാതി റെഡ്ഡി ജയസൂര്യ നായകനായ ‘തൃശൂര്‍ പൂര’ത്തിലും നായികയായി. ആട് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയിരുന്നു.
Content Highlights: swathy Reddy on her divorce rumor, she doesn’t want to talk about her personal life, vikas vasu
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]