വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി വെങ്ങാനൂർ സ്വദേശിനി അഞ്ചു ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ.
പനങ്ങോട് സ്വദേശിയായ സിന്ധുവിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 30-നാണ് അഞ്ചുവും സുഹൃത്തായ ഐശ്വര്യയും ചേർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തുടർന്ന് ചികിത്സയിലിരിക്കെ അഞ്ചു മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന ഐശ്വര്യ ഇപ്പോഴും ചികിത്സയിലാണ്.
സ്ഥാപനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് സംഭവം പുറത്തറിയുന്നത്. അഞ്ചുവും ഐശ്വര്യയും ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്ന് 70 പവൻ സ്വർണ്ണം ഇവർ സിന്ധുവിന് കൈമാറിയിരുന്നു.
നാട്ടുകാർ പണയം വെച്ച സ്വർണ്ണമാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായത്. ഈ സ്വർണ്ണം മറ്റ് ഇടങ്ങളിൽ കുറഞ്ഞ പലിശയ്ക്ക് പണയം വെച്ച് ലഭിക്കുന്ന കമ്മീഷൻ തുക അഞ്ചുവും ഐശ്വര്യയും പങ്കിട്ടെടുക്കുകയായിരുന്നു.
പണയം വെച്ചവർ സ്വർണ്ണം തിരികെ ആവശ്യപ്പെട്ടതോടെയാണ് സ്ഥാപന മാനേജർ തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിയുന്നത്. സ്വർണ്ണം യഥാർത്ഥ ഉടമസ്ഥർക്ക് മടക്കി നൽകാൻ കഴിയാതെ വന്നതോടെ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലാവുകയായിരുന്നു.
സ്വർണ്ണത്തിന്റെ യഥാർത്ഥ ഉടമസ്ഥരും മാനേജ്മെന്റും വിവരം അറിഞ്ഞതിനെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായ സിന്ധു മുൻപും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

