ഇന്ത്യൻ വ്യാവസായിക രംഗത്തെയും ശാസ്ത്ര സാങ്കേതിക മേഖലയിലെയും ഇതിഹാസ തുല്യനായ ജി.ഡി. നായിഡുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബയോപിക് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
‘ജി.ഡി.എൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആർ. മാധവൻ ആണ് ജി.ഡി.
നായിഡുവായി വേഷമിടുന്നത്. നവാഗതനായ കൃഷ്ണകുമാർ രാമകുമാറാണ് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും.
കോയമ്പത്തൂരിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയിലർ അനാച്ഛാദനം ചെയ്തത്. ചടങ്ങിൽ മലയാളം, തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു.
‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിന് 2022-ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് ശേഷം വർഗീസ് മൂലൻ പിക്ചേഴ്സ്, ട്രൈകളർ ഫിലിംസ്, മീഡിയ മാക്സ് എന്റർടൈൻമെന്റ്സ് എന്നിവർ സംയുക്തമായാണ് ഈ ചിത്രം നിർമിക്കുന്നത്. ജി.ഡി.
നായിഡുവിന്റെ ജന്മനാടായ കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയാക്കിയത്. ‘ഇന്ത്യയുടെ എഡിസൺ’ എന്നും ‘കോയമ്പത്തൂരിന്റെ സാമ്പത്തിക സ്രഷ്ടാവ്’ എന്നും അറിയപ്പെട്ടിരുന്ന പ്രഗത്ഭനായ ശാസ്ത്രജ്ഞന്റെ ജീവിതം തമിഴ്, ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ പാൻ ഇന്ത്യൻ തലത്തിലാണ് പ്രദർശനത്തിനെത്തുന്നത്.
പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ.
മാധവൻ, സരിത മാധവൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ സോണൽ പാണ്ഡേ, സഞ്ജയ് ബെക്ടർ എന്നിവരാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
അരവിന്ദ് കമലനാഥൻ ഛായാഗ്രഹണവും ക്രിയേറ്റീവ് പ്രൊഡ്യൂസറുമായി പ്രവർത്തിക്കുന്നു. മുരളീധരൻ സുബ്രഹ്മണ്യം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, മിഥുൻ മുരളി പ്രമോഷൻ കൺസൾട്ടന്റുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

