കൊല്ലം ജില്ലയിലെ അഞ്ചാലുംമൂടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കാഞ്ഞാവെളി വളവിൽ മേലതിൽ സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ ആദിത്യൻ ആണ് പിടിയിലായത്.
കരുവാ സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ റിപ്പോർട്ടും വിവരങ്ങളും അടിസ്ഥാനമാക്കി അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം പോലീസ് പ്രതിയുടെ വസതിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസുകൾ ചുമത്തിയിരിക്കുന്നത്. അഞ്ചാലുംമൂട് സിഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
എസ്ഐമാരായ അർജുൻ, സജൽ എസ് ദീൻ, സീനിയർ സി പി ഒ പ്രമോദ്, സി പി ഒ മാരായ ശിവകുമാർ, സുനിലാൽ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണത്തിൽ പങ്കാളികളായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

