മാരകരോഗം ബാധിച്ച് ദുരിതത്തിലായ കമ്പളക്കാട് പറളിക്കുന്ന് സ്വദേശി അനീഷിന്റെ ചികിത്സയും തുടർനടപടികളും സർക്കാർ ഏറ്റെടുത്തു. അനീഷ്, ഭാര്യ രജിത എന്നിവരെ കൽപറ്റയിലെത്തി നേരിൽ കണ്ട
ശേഷമാണ് മന്ത്രിമാരായ കെ.മുരളീധരനും ടി.സിദ്ദീഖും ഇക്കാര്യം വ്യക്തമാക്കിയത്. അനീഷിന്റെ തുടർചികിത്സാ സൗകര്യങ്ങൾ കെയർ (കേരള യുണൈറ്റഡ് എഗൈൻസ്റ്റ് റെയർ ഡിസീസ്) പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹിക്കും.
ചികിത്സയുടെ ഭാഗമായി ഇദ്ദേഹത്തെ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകേണ്ടി വന്നാൽ അതിനുള്ള മുഴുവൻ ചിലവുകളും സർക്കാർ വഹിക്കും. കുടുംബത്തെ സംരക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ യദുകൃഷ്ണന്റെ വിദ്യാഭ്യാസച്ചെലവുകൾ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി ടി.സിദ്ദീഖ് അറിയിച്ചു.
“യദുകൃഷ്ണന് എത്രത്തോളം പഠിക്കാൻ പറ്റുമോ അത്രയും കാലം സ്വന്തം നിലയിൽ സഹായമുണ്ടാകും.” വിദ്യാർത്ഥിയുടെ പഠനത്തിനായി വാർഷിക ധനസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, അനീഷിന്റെ ഓട്ടോറിക്ഷയുടെ തിരിച്ചടവ് മുടങ്ങാതിരിക്കാൻ പ്രാദേശിക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഓട്ടോ ഡ്രൈവറായ അനീഷിന് മോട്ടർ ന്യൂറോൺ രോഗം ബാധിച്ചതിനെ തുടർന്ന് കൈകളുടെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. പിതാവ് മനോഹരൻ കാൻസർ രോഗബാധിതനാണ്.
ഹോട്ടൽ ജോലിയിലിരിക്കെ വീണു പരിക്കേറ്റ ഭാര്യ രജിതയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഏറെയുണ്ട്. രണ്ട് വർഷം മുൻപ് അനീഷിന്റെ മാതാവും കാൻസർ ബാധിച്ച് മരണപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് കുടുംബത്തെ സഹായിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

