മലയാളം ടെലിവിഷൻ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ 8 ഉടൻ ആരംഭിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇത്തവണത്തെ പതിപ്പിൽ വലിയ മാറ്റങ്ങളാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് ഷോ വിഭാവനം ചെയ്തിരിക്കുന്നത്. സാധാരണക്കാർക്ക് മാത്രമായി നടത്തുന്ന മത്സരം വഴി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നോ അതിലധികമോ പേർക്ക് പ്രധാന ബിഗ് ബോസ് വേദിയിലേക്ക് പ്രവേശനം ലഭിക്കും.
ഇവർക്ക് പുറമെ സെലിബ്രിറ്റികളും മത്സരത്തിൽ പങ്കെടുക്കും. ഷോയുടെ പ്രഖ്യാപനത്തിന് പിന്നാലെ മത്സരാർത്ഥികളെ കുറിച്ചുള്ള പ്രവചനങ്ങളും വിശകലനങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.
ഇതിനിടയിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ തനിക്ക് ഷോയിൽ നിന്നും ക്ഷണം ലഭിച്ചിരുന്നതായി വെളിപ്പെടുത്തിയത്. എന്നാൽ താൻ ഇതിൽ പങ്കെടുക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി.
തന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ആതിര ഡി നായർ പറഞ്ഞത് ഇപ്രകാരമാണ്: “സിനിമയിൽ നിന്നൊന്നും വിളിച്ചില്ല. പക്ഷേ ബിഗ് ബോസിൽ നിന്നും എന്നെ വിളിച്ചു.
പോകുന്നില്ല. അയ്യോ വേണ്ട.
ഫേമസ് ആകുമെന്നത് ശരിയാണ്. പക്ഷേ എന്റെ ഇപ്പോഴത്തെ മെന്റൽ സ്റ്റെബിലിറ്റിയ്ക്ക് അത് പറ്റത്തില്ല.
റിസ്കാവും. കുറച്ചു കൂടി ഒന്ന് പക്വത എത്തട്ടെ.
എന്നിട്ട് പോകാം”. പുതിയ സീസണിൽ അഗ്നിപരീക്ഷ എന്ന പേരിൽ ഒരു പ്രത്യേക ഘട്ടം ഉൾപ്പെടുത്തിയിട്ടുണ്ട്.
തെലുങ്ക് ബിഗ് ബോസ് ഉൾപ്പെടെയുള്ള പതിപ്പുകളിൽ പരീക്ഷിച്ച ഈ മാതൃകയിലൂടെ, തിരഞ്ഞെടുക്കപ്പെടുന്ന സാധാരണക്കാർ പരസ്പരം മത്സരിക്കും. മുൻ ബിഗ് ബോസ് താരങ്ങൾ ജഡ്ജുമാരായും പിന്തുണയുമായും ഈ വേദിയിലുണ്ടാകും.
അഗ്നിപരീക്ഷ അതിജീവിക്കുന്നവർക്ക് മാത്രമാകും സീസൺ 8-ൽ മത്സരിക്കാൻ അവസരം ലഭിക്കുക. തെലുങ്ക് പതിപ്പിൽ ഇത്തരം കടമ്പകൾ താണ്ടി എത്തിയ മത്സരാർത്ഥി ആ സീസണിലെ വിജയിയായി മാറിയ ചരിത്രവുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

