നെല്ലിയാമ്പതിയിലെ സീതാർകുണ്ട് റോഡിൽ കാട്ടാനയും വളർത്തുനായയും തമ്മിലുണ്ടായ രസകരമായ സംഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പോബ്സൺ എസ്റ്റേറ്റിന്റെ പ്രവേശന കവാടത്തിന് സമീപമാണ് കാട്ടാനയും നായയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം അരങ്ങേറിയത്.
എസ്റ്റേറ്റ് പരിസരത്തെത്തിയ കാട്ടാനയെ ആക്രമിക്കാൻ ജംബോ എന്ന് പേരുള്ള വളർത്തുനായ ധൈര്യപൂർവ്വം പാഞ്ഞടുക്കുകയായിരുന്നു. അപ്രതീക്ഷിതമായ നായയുടെ ആക്രമണത്തിൽ പകച്ചുപോയ കാട്ടാന തിരിച്ചും പാഞ്ഞടുത്തു.
എങ്കിലും, അതീവ വേഗതയിൽ നായ ഒഴിഞ്ഞുമാറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കാട്ടാന വീണ്ടും മുന്നോട്ട് സഞ്ചരിക്കാൻ ശ്രമിച്ചെങ്കിലും, പിന്നാലെ കൂടിയ നായയുടെ സമ്മർദ്ദത്താൽ ഒടുവിൽ കാട്ടാന സമീപത്തുള്ള വനത്തിലേക്ക് പിന്മാറി.
സംഭവം നടക്കുമ്പോൾ നിരവധി നാട്ടുകാർ കാഴ്ചക്കാരായി അവിടെയുണ്ടായിരുന്നു. ജനവാസ മേഖലയിലേക്ക് കടന്നെങ്കിലും, മറ്റ് അനിഷ്ട
സംഭവങ്ങളൊന്നും ഉണ്ടാക്കാതെയാണ് ആന കാട്ടിലേക്ക് മടങ്ങിയത്. തമിഴ്നാട് അതിർത്തിയിൽ കഴിഞ്ഞ മാസം ചില്ലിക്കൊമ്പൻ എന്നറിയപ്പെടുന്ന ആന ചരിഞ്ഞതായി വാർത്തകൾ വന്നിരുന്നു.
എന്നാൽ, തങ്ങൾ സ്ഥിരമായി കാണുന്ന ഈ കാട്ടാന ചില്ലിക്കൊമ്പൻ തന്നെയാണോ എന്ന സംശയമാണ് പ്രദേശവാസികൾ ഇപ്പോൾ ഉയർത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

