കാസർകോട് അണങ്കൂരിൽ വെച്ച് മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടിയിലായ സംഭവത്തിൽ വിശദീകരണവുമായി ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന എസ്.ആർ. ധന്യ രംഗത്തെത്തി.
താൻ ബിയർ കഴിച്ചാണ് വാഹനം ഓടിച്ചതെന്നും, അത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും ധന്യ വ്യക്തമാക്കി. “മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലായിരുന്നു” എന്ന് അവർ സമ്മതിച്ചു.
പൊലീസ് കൈ കാണിച്ചിട്ടും വാഹനം നിർത്താതെ പോയതിന് പിന്നിലെ കാരണവും അവർ വിശദീകരിച്ചു. വീഡിയോ മറ്റുള്ളവർ ചിത്രീകരിക്കേണ്ട
എന്ന് കരുതിയാണ് അന്ന് വാഹനം നിർത്താതിരുന്നതെന്ന് ധന്യ കൂട്ടിച്ചേർത്തു. കാസർകോട് അണങ്കൂരിൽ വെച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം.
വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചെങ്കിലും, നിർത്താതെ അമിത വേഗത്തിൽ വാഹനം ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പിന്തുടരലിനൊടുവിൽ ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് ഇവരെ പിടികൂടിയത്.
തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ ഇവർ മദ്യപിച്ചതായി സ്ഥിരീകരിച്ചു. നാഷണൽ ഹൈവേ 66-ൽ റോഡിന് നടുവിലായി വാഹനം നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്.
എന്നാൽ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടയുടൻ വാഹനം അമിത വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. പിഴ ഈടാക്കിയ ശേഷം ഇവരെ വിട്ടയച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

