സംസ്ഥാന വാട്ടർ അതോറിറ്റിയിൽ ശാസ്ത്രീയമായ തസ്തികകൾ വൻതോതിൽ വെട്ടിക്കുറച്ചതായി പരാതി. ജലഗുണനിലവാര പരിശോധനകൾക്ക് അത്യന്താപേക്ഷിതമായ തസ്തികകൾ അവഗണിച്ചുകൊണ്ട് ഭരണപരമായ തസ്തികകൾക്ക് അമിത പ്രാധാന്യം നൽകിയ നടപടിയാണ് വിവാദമായിരിക്കുന്നത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. ജലപരിശോധനകൾക്കായി നിയോഗിക്കേണ്ട
മൈക്രോബയോളജിസ്റ്റ് തസ്തികകൾ രണ്ടായി ചുരുക്കി. കൂടാതെ, സാനിറ്ററി കെമിസ്റ്റ് തസ്തിക പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഈ മാറ്റങ്ങൾ വരുത്തിയത്. 2022-ൽ അന്നത്തെ വാട്ടർ അതോറിറ്റി എംഡിയായിരുന്ന വെങ്കിടേശപതി ഐഎഎസ് സമർപ്പിച്ച പ്രാഥമിക വർക്ക് സ്റ്റഡി റിപ്പോർട്ടിൽ നിന്നും, സർക്കാർ പിന്നീട് അംഗീകരിച്ച അന്തിമ റിപ്പോർട്ടിലേക്ക് എത്തിയപ്പോൾ തസ്തികകളിൽ വലിയ തോതിലുള്ള വെട്ടിക്കുരുക്കൽ നടന്നതായി കാണാൻ സാധിക്കും.
സംസ്ഥാനത്ത് ഷിഗെല്ല ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ, ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. ശാസ്ത്രീയ തസ്തികകളുടെ കുറവ് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
അതേസമയം, ഹെഡ് ക്ലെർക്ക് ഉൾപ്പെടെയുള്ള ഭരണനിർവഹണ തസ്തികകൾക്ക് അമിത പ്രാധാന്യം നൽകിയത് ഉദ്യോഗസ്ഥ തലത്തിലും ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

