എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ഏകദേശം 30 സ്വകാര്യ ബസുകൾ സർവീസ് താത്ക്കാലികമായി നിർത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് ബസുടമകൾ മോട്ടോർ വാഹന വകുപ്പിന് ‘ജി ഫോം’ സമർപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധിയും വരുമാനത്തിലെ ഇടിവുമാണ് സർവീസ് നിർത്തിവെക്കാൻ ഉടമകളെ പ്രേരിപ്പിച്ചത്. എന്നാൽ, ജി ഫോമിൽ പല ഉടമകളും ‘അറ്റകുറ്റപ്പണി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഔദ്യോഗിക രേഖകളിൽ സാമ്പത്തിക നഷ്ടം എന്ന് വ്യക്തമാക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ഓർഡിനറി ബസുകൾ വഴി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി ഉടമകൾ ആരോപിക്കുന്നു.
നിലവിൽ ദൈനംദിന ചെലവുകൾ കഴിഞ്ഞ് 1,000 രൂപ പോലും ലഭിക്കാത്ത അവസ്ഥയാണെന്നും, ഈ സാഹചര്യത്തിൽ സർവീസ് തുടരാൻ സാധിക്കില്ലെന്നും ബസുടമകൾ വ്യക്തമാക്കി. സ്ത്രീകൾ കെഎസ്ആർടിസി ബസുകളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതോടെ തങ്ങളുടെ വരുമാനം കുത്തനെ ഇടിഞ്ഞതായും ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

