ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫിനെയും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയെയും വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായി അന്താരാഷ്ട്ര മാധ്യമമായ ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് നിർണ്ണായകമായ ഈ വെളിപ്പെടുത്തൽ പുറത്തുവന്നത്.
ഏപ്രിൽ 12-ന് ഇസ്ലാമാബാദിലെ ചർച്ചകൾക്ക് ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു മുഹമ്മദ് ബാഗേർ ഗാലിബഫ്. അദ്ദേഹവും സംഘവും സഞ്ചരിച്ച വിമാനത്തെ ആക്രമിക്കാൻ ഇസ്രയേൽ ആസൂത്രണം നടത്തിയെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം.
ഗാലിബഫിന്റെ വിമാനം ഇറാനിലേക്ക് പ്രവേശിച്ച സമയം, ഇറാഖിന് മുകളിലൂടെ രണ്ട് ഇസ്രയേലി പോർവിമാനങ്ങൾ ഇറാൻ വ്യോമാതിർത്തിയിലേക്ക് നീങ്ങിയതായി വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ലഭിച്ച ഇന്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന്, വിമാനം അടിയന്തരമായി മഷാദിൽ ഇറക്കി.
തുടർന്ന് റോഡ് മാർഗമാണ് ഗാലിബഫും സംഘവും ടെഹ്റാനിലേക്ക് യാത്ര തുടർന്നത്. ഇക്കാര്യം സംബന്ധിച്ച് അമേരിക്ക നേരത്തെ തന്നെ ഇറാനിയൻ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
മേഖലയിലെ മറ്റ് രാജ്യങ്ങൾ വഴിയാണ് ഈ വിവരം കൈമാറിയത്. ഏപ്രിൽ 8-ന് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആഴ്ചകളിലാണ് ഇത്തരമൊരു വധശ്രമം നടക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്ക ഇറാനെ അറിയിച്ചത്.
ഇത്തരം നീക്കങ്ങൾ സമാധാന ചർച്ചകളെ അട്ടിമറിക്കുമെന്ന് അമേരിക്ക ആശങ്കപ്പെട്ടിരുന്നു. അമേരിക്കൻ ഉദ്യോഗസ്ഥരുടെ നിലപാടുകൾ വ്യക്തമാക്കുന്ന റിപ്പോർട്ടിൽ, “U.S.
Officials Believed Israel Was Plotting to Kill Iranian Negotiators” എന്ന് പരാമർശിക്കുന്നുണ്ട്. ഇതിനുപുറമെ, പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും സ്വിറ്റ്സർലണ്ടിൽ വെച്ച് വധിക്കാൻ മൊസാദ് പദ്ധതിയിട്ടതായി ബ്രസീലിയൻ മാധ്യമപ്രവർത്തകൻ പെപ്പെ എസ്കോബാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

