പെനാൽറ്റി ഷൂട്ടൗട്ടിൽ പരാഗ്വയോട് പരാജയപ്പെട്ട് ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ, ജർമൻ ദേശീയ ടീമിനെതിരെ കടുത്ത വിമർശനവുമായി മുൻ താരം ടോണി ക്രൂസ് രംഗത്ത്. നിലവിലെ ജർമൻ നിരയിൽ ലോകോത്തര നിലവാരമുള്ള താരങ്ങൾ ഇല്ലെന്നും, അത്തരം കളിക്കാരാണ് ടൂർണമെന്റുകളിലെ ഫലങ്ങൾ നിർണയിക്കുന്നതെന്നും ടോണി ക്രൂസ് തുറന്നടിച്ചു.
ടീമിലെ പലർക്കും ഉയർന്ന കഴിവിനുള്ള സാധ്യതകൾ (വേൾഡ് ക്ലാസ്സ് പൊട്ടൻഷ്യൽ) ഉണ്ടെങ്കിലും, അവർ പൂർണ്ണമായും ലോകോത്തര താരങ്ങളായി മാറിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരാജയത്തിന് പിന്നാലെ ടീമിനുള്ളിലെ ഭിന്നതകളും പുറത്തുവരുന്നുണ്ട്.
കോച്ച് നാഗൽസ്മാനും കളിക്കാരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ, പെനാൽറ്റി ഷൂട്ടൗട്ടിനിടെ ക്യാപ്റ്റൻ കിമ്മിച്ച് നിർബന്ധിച്ചിട്ടും കിക്കെടുക്കാൻ താരങ്ങൾ വിമുഖത കാണിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
നിർണായക ഘട്ടത്തിൽ വിന്നിങ് മെന്റാലിറ്റി പ്രകടിപ്പിക്കാത്ത ടീം പുറത്താവുന്നത് അർഹിക്കുന്നതാണെന്നാണ് ആരാധകരുടെ പൊതുവായ പ്രതികരണം. ടൂർണമെന്റിലുടനീളം ജർമനിയുടെ പ്രതിരോധനിര വലിയ പരാജയമായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും ക്ലീൻ ഷീറ്റ് നിലനിർത്താൻ ടീമിനായില്ല. കൂടാതെ, ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇക്വഡോറിനോട് വഴങ്ങിയ തോൽവിയും വലിയ ചർച്ചയായിരുന്നു.
2014-ലെ ലോകകപ്പ് വിജയത്തിന് ശേഷം തുടർച്ചയായി മൂന്ന് തവണയാണ് ജർമനി പ്രീ ക്വാർട്ടർ പോലും കാണാതെ പുറത്താകുന്നത്. കൂടാതെ, ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ജർമനി ഒരു ഷൂട്ടൗട്ടിൽ പരാജയപ്പെടുന്നത് എന്ന നാണക്കേടും ടീമിനെ തേടിയെത്തിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

