കോട്ടയം പഴയ ചന്ത പള്ളി എന്നറിയപ്പെടുന്ന സെന്റ് തോമസ് മാർത്തോമ്മാ പള്ളിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് ഈ വരുന്ന ജൂലൈ 5-ന് ഞായറാഴ്ച സമാപനമാകും. രാവിലെ 11 മണിക്ക് പള്ളിയിൽ സംഘടിപ്പിക്കുന്ന സമ്മേളനം മോസ്റ്റ് റവ.
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ സിഎസ്ഐ സഭയുടെ ബിഷപ് റവ. ഡോ.
മലയിൽ സാബു കോശി ചെറിയാൻ, തൊഴിയൂർ സഭയുടെ സിറിൽ മാർ ബസേലിയസ് ഒന്നാമൻ മെത്രാപ്പൊലീത്ത എന്നിവർ മുഖ്യപ്രഭാഷണം നിർവഹിക്കും. കൂടാതെ, വർഗീസ് മാമ്മൻ എംഎൽഎ, കോട്ടയം നഗരസഭാ അധ്യക്ഷൻ എം.പി.
സന്തോഷ് കുമാർ, മാർത്തോമ്മാ വൈദിക സെമിനാരി പ്രിൻസിപ്പൽ റവ. ഡോ.
എം.സി. തോമസ്, ഭദ്രാസന സെക്രട്ടറി റവ.
അലക്സ് ഏബ്രഹാം, നഗരസഭാ കൗൺസിലർ മോൻ ജേക്കബ് തുടങ്ങിയവർ ആശംസകൾ നേരും. ചരിത്ര പശ്ചാത്തലം
മലങ്കര സഭാ വൈദിക ട്രസ്റ്റിയായിരുന്ന താഴത്ത് പുന്നത്ര ചാണ്ടപ്പിള്ള കത്തനാരുടെ നേതൃത്വത്തിൽ നിർമ്മിച്ച ഈ ദേവാലയം 1906 ഡിസംബർ 29-ന് തീത്തൂസ് പ്രഥമൻ മാർത്തോമ്മാ മെത്രാപ്പൊലീത്ത ആണ് കൂദാശ ചെയ്തത്.
വിവിധ കർമ്മപരിപാടികൾ
ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വേദപുസ്തക പാരായണം, ആദ്യകാല ഇടവകാംഗങ്ങളുടെ സംഗമം, എക്യുമെനിക്കൽ വനിതാ സംഗമം, മുൻകാല ഗായക സംഘാംഗങ്ങളുടെ ഒത്തുചേരൽ എന്നിവ സംഘടിപ്പിച്ചിരുന്നു. സാമൂഹിക സേവനത്തിന്റെ ഭാഗമായി ഭവന നിർമ്മാണ പദ്ധതികളും ഡയാലിസിസ് കിറ്റ് വിതരണവും നടപ്പിലാക്കി.
ദേവാലയ നവീകരണ പ്രവർത്തനങ്ങൾക്കൊപ്പം പുതിയ രജത ജൂബിലി കെട്ടിടം നിർമ്മിക്കുമെന്നും, അറുത്തൂട്ടി കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുമെന്നും വികാരി റവ. ഡോ.
ജോ ജോസഫ് കുരുവിള, സെക്രട്ടറി കുര്യൻ തോമസ്, ജനറൽ കൺവീനർ നോബിൾ തോമസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

