മൂന്നാർ ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അധികൃതർ പ്രഖ്യാപിച്ച നടപടികൾ പാളി. വിവിധ വകുപ്പുകൾക്ക് നടപ്പിലാക്കാൻ അനുവദിച്ച സമയപരിധി ഇന്നലെയോടെ അവസാനിച്ചെങ്കിലും തീരുമാനങ്ങൾ കടലാസിൽ ഒതുങ്ങി.
പതിറ്റാണ്ടുകളായി നടന്നുവരുന്ന ഗതാഗത ഉപദേശക സമിതി യോഗങ്ങളുടെ അതേ ഗതിയാണ് ഇപ്പോഴത്തെ ഉന്നതതല യോഗ തീരുമാനങ്ങൾക്കും ഉണ്ടായതെന്ന വിമർശനം ശക്തമാണ്. കഴിഞ്ഞ ജൂൺ 10-ന് ദേവികുളം ആർഡിഒ ഓഫിസിൽ ചേർന്ന ഉന്നതതല യോഗത്തിൽ മൂന്നാറിലും പരിസര പ്രദേശങ്ങളിലും നടപ്പിലാക്കേണ്ട
14 ഇന നിർദേശങ്ങൾ സംബന്ധിച്ച് ധാരണയായിരുന്നു. എ.
രാജ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജൂൺ 15 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങൾക്കുള്ളിൽ ഈ തീരുമാനങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർദേശം നൽകിയിരുന്നു. തുടർന്ന് ജൂൺ 19-ന് മൂന്നാറിൽ ചേർന്ന സർവകക്ഷി യോഗത്തിലും പരിഷ്കാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ച് രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പിന്തുണ ഉറപ്പാക്കിയിരുന്നു.
ആർഡിഒ ഓഫിസിൽ നടന്ന യോഗത്തിൽ സബ് കലക്ടർ, തഹസിൽദാർ, മൂന്നാർ-ദേവികുളം-മറയൂർ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളായ പൊലീസ്, മോട്ടർ വാഹന വകുപ്പ്, വനം വകുപ്പ്, പൊതുമരാമത്ത്, ദേശീയപാത വിഭാഗം എന്നിവയുടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. നിശ്ചയിച്ച കാര്യങ്ങൾ പൊലീസ് സംരക്ഷണയിൽ ജൂൺ 30-നകം നടപ്പിലാക്കാനായിരുന്നു ഉത്തരവ്.
എന്നിരുന്നാലും, പ്രഖ്യാപിച്ച പദ്ധതികളിൽ ഒന്നുപോലും സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായില്ല.
ചില രാഷ്ട്രീയ ഇടപെടലുകൾ കാരണമാണ് ഈ പദ്ധതികൾ അട്ടിമറിക്കപ്പെട്ടതെന്ന് ഇതിനോടകം ആരോപണം ഉയർന്നു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

