അമേരിക്കയിലെ കാൻസസിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ വിദ്യാർഥിയും ഐടി പ്രഫഷനലുമായ യുവാവ് മരണപ്പെട്ടു. നെബ്രാസ്കയിലെ ഒമാഹയിൽ താമസിച്ചിരുന്ന വെങ്കിടേഷ് ദൊപ്പലപ്പുടി ആണ് ദാരുണമായി മരണപ്പെട്ടത്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഹൂസ്റ്റണിൽ നിന്ന് കാറോടിച്ച് മടങ്ങുന്നതിനിടെയാണ് ഇദ്ദേഹം അപകടത്തിൽപ്പെട്ടത്. കനത്ത മഴയെത്തുടർന്നുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ കാർ നിയന്ത്രണം വിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു.
ആന്ധ്രപ്രദേശ് സ്വദേശിയായ വെങ്കിടേഷിന്റെ വിയോഗത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്.

