കോഴിക്കോട് ജില്ലയിലെ മുക്കത്ത് രണ്ടര കിലോയിലേറെ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പോലീസ്. കേസുമായി ബന്ധപ്പെട്ട് മുക്കം മാങ്ങാപൊയിൽ സ്വദേശിനിയായ ഖദീജയെ പോലീസ് അറസ്റ്റ് ചെയ്തു.
മുഖ്യപ്രതിയായ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയുടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് ഇവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഒപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇക്കഴിഞ്ഞ എട്ടാം തീയതി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അനന്തുവും കീർത്തനയും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഈ വാഹനത്തിൽ നിന്നും ആറ് ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു.
കാറിടിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലടക്കം പ്രതിയാണ് അനന്തു. മയക്കുമരുന്ന് വിൽപ്പനയിൽ ഇയാൾക്ക് പ്രധാന സഹായം നൽകിയിരുന്നത് കീർത്തനയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
നഗരത്തിലെ ഹോട്ടലുകളിൽ മുറിയെടുത്ത് യുവാക്കളെ എത്തിച്ച് ലഹരിമരുന്ന് വിൽപന നടത്തിവരികയായിരുന്നു കീർത്തന. കോഴിക്കോട് മെഡിക്കൽ കോളേജിനു സമീപമുള്ള ഒളിത്താവളത്തിൽ ഇവർ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായ മൊഴിയെടുപ്പ് നടത്തി വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

