ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ ഔദ്യോഗികമായി ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചത്.
ഇക്കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി നടത്തിയ നയതന്ത്ര നീക്കങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ഇറാൻ പ്രതിനിധികൾ വ്യക്തമാക്കി.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഈ വർഷം അദ്ദേഹം ഇന്ത്യയിലേക്ക് വരില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സൂചന നൽകി. എന്നാൽ അടുത്ത വർഷം ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന്റെ ചോദ്യത്തോട് പ്രതികരിക്കവേയാണ് മാർക്കോ റൂബിയോ ഇക്കാര്യം പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

