രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ കവർച്ചാ സംഘം പുതിയ തരം മാതൃകയിൽ മോഷണം നടത്തി. കരേഡ പട്ടണത്തിലെ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന മതേശ്വരി മൊബൈൽ ഷോപ്പിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
തിങ്കളാഴ്ച രാത്രി വൈകി കടയുടെ ഷട്ടർ തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാക്കൾ ലക്ഷങ്ങൾ വിലമതിക്കുന്ന ഫോണുകൾ കവർന്നു. 40 മൊബൈൽ ഫോണുകൾ ആണ് കടയിൽ നിന്ന് നഷ്ടപ്പെട്ടത്.
ഇതിന് ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുമെന്ന് കടയുടമ വ്യക്തമാക്കി. സംഭവസ്ഥലത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇതിൽ ഒരു മോഷ്ടാവ് നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചാണ് മോഷണം നടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന ശക്തമാക്കിയതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

