വാളയാർ–വടക്കഞ്ചേരി ദേശീയപാതയിൽ തുടരുന്ന നിർമാണപ്രവൃത്തികളും അതുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളിലെ അപാകതകളും വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്. സുരക്ഷയൊരുക്കാൻ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും പലയിടത്തും അപകടകാരണമായി മാറുന്നുവെന്നതാണ് യാഥാർത്ഥ്യം.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ യാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. സമീപദിവസം വടക്കഞ്ചേരി മേൽപാലത്തിൽ ശക്തമായ കാറ്റിൽ പ്ലാസ്റ്റിക് ബാരിക്കേഡ് റോഡിലേക്ക് മറിഞ്ഞുവീണതിനെത്തുടർന്ന് കാർ ബ്രേക്കിടുകയും, പിന്നാലെ വന്ന ലോറി കാറിൽ ഇടിക്കുകയും ചെയ്ത സംഭവം ഇതിന് തെളിവാണ്.
ഈ അപകടത്തിൽ യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. നിർമാണ മേഖലകളിലെ അശ്രദ്ധ
കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ, വടക്കഞ്ചേരി, ചന്ദ്രനഗർ എന്നിവിടങ്ങളിൽ നടക്കുന്ന നിർമാണപ്രവൃത്തികളുടെ ഭാഗമായി വലിയ തോതിൽ കോൺക്രീറ്റ്, പ്ലാസ്റ്റിക് ബാരിക്കേഡുകളും വെള്ളം നിറച്ച പ്ലാസ്റ്റിക് ഡ്രമ്മുകളും റോഡിൽ സ്ഥാപിച്ചിട്ടുണ്ട്.
ഇവയിൽ പലതും ശാസ്ത്രീയമായി ഉറപ്പിക്കാത്തതിനാൽ കാറ്റിൽ എളുപ്പത്തിൽ മറിഞ്ഞുവീഴുന്ന അവസ്ഥയാണുള്ളത്. വെള്ളം നിറയ്ക്കേണ്ട
പ്ലാസ്റ്റിക് ബാരിക്കേഡുകൾ ഒഴിഞ്ഞുകിടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. മുന്നറിയിപ്പ് ബോർഡുകളുടെ അപര്യാപ്തത
ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന വാഹനയാത്രക്കാർക്ക് ദൃശ്യമാകുന്ന രീതിയിലല്ല പലയിടത്തും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
വടക്കഞ്ചേരി ഭാഗത്ത് പല സൈൻ ബോർഡുകളും തറയിൽ കിടക്കുന്ന അവസ്ഥയിലാണ്. രാത്രികാലങ്ങളിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ തിരിച്ചറിയാൻ ആവശ്യമായ റിഫ്ലക്ടറുകൾ പോലും പലയിടത്തും സ്ഥാപിച്ചിട്ടില്ല.
അധികൃതരുടെ മറുപടി
ചന്ദ്രനഗർ ഒഴികെയുള്ള സ്ഥലങ്ങളിലെ നിർമാണപ്രവൃത്തികൾക്ക് തുടക്കം കുറിച്ചിട്ട് രണ്ട് വർഷത്തിലേറെയായി. നിലവിൽ കാഴ്ചപ്പറമ്പിലും കുഴൽമന്ദത്തും നിർമാണം അന്തിമഘട്ടത്തിലാണെന്നും പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
വടക്കഞ്ചേരി മേൽപാലത്തിലെ വിള്ളലിനെത്തുടർന്ന് അറ്റകുറ്റപ്പണിക്കായി ഗതാഗതം വഴിതിരിച്ചുവിട്ടാണ് നിലവിൽ നിർമാണപ്രവൃത്തികൾ തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

