മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ നിർണ്ണായക നീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴിപ്പകർപ്പുകൾ വിശദമായി പരിശോധിക്കാനാണ് ഏജൻസിയുടെ തീരുമാനം. എസ്എഫ്ഐഒ സമർപ്പിക്കുന്ന കുറ്റപത്രത്തിന്റെ അന്തിമഘട്ടം വരാനിരിക്കുന്ന സാഹചര്യത്തിൽ, ഏറെ കരുതലോടെയാണ് ഇഡി ഈ കേസിനെ സമീപിക്കുന്നത്.
ഹൈക്കോടതിയിൽ നിന്നും ദില്ലിയിൽ നിന്നും ഉണ്ടായേക്കാവുന്ന നിയമനടപടികൾ കേസിന്റെ ഭാവിയിൽ നിർണ്ണായകമാകുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. കേസിന്റെ ഭാഗമായി സിഎംആർഎൽ എംഡി ശരൺ എസ് കർത്തയെ ഇഡി കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തിരുന്നു.
ഇതിനുമുമ്പ് വീണ ടിയെ രണ്ടുതവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് നൽകിയ സേവനങ്ങളെ സംബന്ധിച്ച് വീണ ടിയും കമ്പനി അധികൃതരും നൽകിയ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങൾ ഉള്ളതായാണ് ഇഡിയുടെ കണ്ടെത്തൽ.
ഈ സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കുമെന്നാണ് വിവരം. കുറ്റമറ്റ രീതിയിൽ അന്വേഷണം പൂർത്തിയാക്കാനാണ് ഇഡി ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

