ബോസ്റ്റൺ: ഫിഫ ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ ജർമനി പ്രീ-ക്വാർട്ടർ കാണാതെ പുറത്തായി. നിർണായക മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാഗ്വെയോട് പരാജയപ്പെട്ടാണ് ജർമൻ സംഘം ടൂർണമെന്റിൽ നിന്ന് മടങ്ങുന്നത്.
മത്സരത്തിന്റെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മത്സരത്തിന്റെ 42-ാം മിനിറ്റിൽ ജൂലിയോ എന്സിസോയിലൂടെ പരാഗ്വെ ആദ്യം ലീഡ് നേടി.
എന്നാൽ, പിന്നീട് കായ് ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന അധിക സമയത്ത് ഇരു ടീമുകൾക്കും വിജയഗോൾ നേടാൻ സാധിച്ചില്ല.
പിന്നീട് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമനിക്ക് കനത്ത തിരിച്ചടി നേരിട്ടു. ജർമൻ താരങ്ങളായ കായ് ഹാവെർട്സ്, നിക് വോൾട്മെയ്ഡ് എന്നിവരുടെ കിക്കുകൾ പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗിൽ തടഞ്ഞിട്ടു.
കൂടാതെ, ജോൺതാൻ താഹ് ഉതിർത്ത കിക്ക് പുറത്തേക്ക് പോവുകയും ചെയ്തു. അതേസമയം, പരാഗ്വെ താരങ്ങളായ അന്റോണിയോ സനാബ്രിയ, ഫാബിയൻ ബാൽബ്യൂന എന്നിവർക്ക് തങ്ങളുടെ കിക്കുകൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും ഷൂട്ടൗട്ടിലെ പോരാട്ടത്തിൽ വിജയം പരാഗ്വെയ്ക്ക് ഒപ്പമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

