പരിസ്ഥിതി സംരക്ഷണ രംഗത്തെയും സുസ്ഥിര വികസന പ്രവർത്തനങ്ങളിലെയും മികച്ച സംഭാവനകൾ പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതിയായ ‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ പുരസ്കാരം സമ്മാനിച്ചു. സീഷെൽസ് പ്രസിഡന്റ് ഡോ.
പാട്രിക് ഹെർമെയ്നി ആണ് പ്രധാനമന്ത്രിക്ക് പുരസ്കാരം നൽകി ആദരിച്ചത്. ആഗോളതലത്തിൽ സുസ്ഥിരമായ വികസനം ഉറപ്പാക്കുന്നതിലും പരിസ്ഥിതി സൗഹൃദമായ ഹരിത വികസന പദ്ധതികൾ നടപ്പിലാക്കുന്നതിലും പ്രധാനമന്ത്രി പുലർത്തുന്ന ദീർഘവീക്ഷണത്തെയും നേതൃപാടവത്തെയും മുൻനിർത്തിയാണ് സീഷെൽസ് ഭരണകൂടം ഈ ബഹുമതി നൽകിയത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ സീഷെൽസിലെത്തിയ പ്രധാനമന്ത്രി, സന്ദർശനത്തിന്റെ ഭാഗമായി സീഷെൽസ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

