ഫിഫ ലോകകപ്പിലെ ജെ ഗ്രൂപ്പിൽ നടന്ന നിർണ്ണായക മത്സരത്തിൽ ജോർദാനെതിരെ അർജന്റീനയ്ക്ക് മികച്ച വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയം ഉറപ്പിച്ചത്.
മത്സരത്തിൽ അർജന്റീനയുടെ വിജയഗാഥയിൽ നിർണ്ണായകമായത് ടീമിൻ്റെ മികച്ച മുന്നേറ്റങ്ങളായിരുന്നു. മത്സരത്തിൻ്റെ 19-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ ജിയോവാനി ലോസെൽസോയാണ് അർജന്റീനയ്ക്കായി ആദ്യ ഗോൾ നേടിയത്.
തുടർന്ന് 31-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാർട്ടിനസ് ടീമിൻ്റെ ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ ജോർദാൻ ഒരു ഗോൾ മടക്കിയെങ്കിലും, 80-ാം മിനിറ്റിൽ അർജന്റീനയുടെ സൂപ്പർ താരം മെസി വീണ്ടും സ്കോർ ചെയ്തു.
ഫ്രീകിക്കിലൂടെയായിരുന്നു മെസിയുടെ ഈ ഗോൾ പിറന്നത്. ഇതോടെ ഈ ലോകകപ്പിലെ തൻ്റെ ആറാം ഗോളാണ് താരം സ്വന്തമാക്കിയത്.
ജോർദാന് വേണ്ടി 55-ാം മിനിറ്റിലാണ് ഗോൾ നേടാനായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

