വെനസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ തകർന്ന വീടിനുള്ളിൽ സ്വന്തം ജീവൻ നൽകി ഒരു വയസ്സുകാരിയായ മകളെ രക്ഷിച്ച ഭാര്യയുടെ ഓർമ്മകൾ പങ്കുവെച്ച് പ്രശസ്ത ഫുട്ബോളർ ഹെക്ടർ ബെല്ലോ.
ദുരന്തത്തിനിടെ മകൾ അലാനയെ സംരക്ഷിക്കാൻ ആൻഡ്രിയ ബെല്ലോ നടത്തിയ ധീരമായ പോരാട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ലോകത്തെ അറിയിച്ചത്. രക്ഷാപ്രവർത്തകർ തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്തിയപ്പോൾ, ആൻഡ്രിയ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് സംരക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
അവിശ്വസനീയമായ ഈ കരുതലിന് നടുവിലും മാതൃത്വത്തിന്റെ വലിയൊരാൾ മണ്ണടിഞ്ഞത് ഏവരിലും വേദനയായി മാറി. കുഞ്ഞിന് കാര്യമായ പരിക്കുകളില്ലെന്നും നിലവിൽ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഹെക്ടർ ബെല്ലോ വ്യക്തമാക്കി.
ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഹെക്ടറിന്റെ കുറിപ്പ് ഹൃദയഭേദകമാണ്: ‘മമ്മീ, മമ്മിയായിരിക്കും ഞങ്ങളുടെ ഫേവറേറ്റ് ഹീറോയെന്ന് കുഞ്ഞിനെ പഠിപ്പിക്കും. നീ എത്ര അതിശയിപ്പിക്കുന്ന വ്യക്തിയായിരുന്നുവെന്നും, നീ അവളെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും ഞാൻ അവളെ പഠിപ്പിക്കും’.
നമ്മുടെ കുഞ്ഞിനെ എന്നും സന്തോഷവതിയായി വയ്ക്കുമെന്ന് വാക്കുതരുന്നതായും, കരുത്തുള്ള മനസ്സുള്ള ഒരു പെൺകുട്ടിയായി അവളെ വളർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെനസ്വേലയിലെ ഇരട്ട
ഭൂകമ്പത്തിൽ ഇതുവരെ ആയിരത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്കുകൾ. ലാ ഗ്വയ്റയിൽ നിന്ന് മാത്രം 250ഓളം പേരെ രക്ഷപ്പെടുത്താൻ സാധിച്ചു.
ഭൂകമ്പത്തിൽ 383 കെട്ടിടങ്ങൾ, 13 ആശുപത്രികൾ, 25 ഷോപ്പിംഗ് സെന്ററുകൾ ഉൾപ്പെടെ 1,002 അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർന്നു. കരാക്കസ് നഗരത്തിലും ലാഗ്വയ്റ തുറമുഖത്തുമാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
പലയിടങ്ങളിലും യന്ത്രസാമഗ്രികളുടെ കുറവ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇനിയും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

