കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവിനിടെ ജീവനക്കാരന് നേരെ കാർ ഓടിച്ചു കയറ്റിയതായി പരാതി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്.
എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന കാറിലുള്ളവരാണ് ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ചത്. മുമ്പിലുണ്ടായിരുന്ന വാഹനത്തിനായി ടോൾ ബാർ ഉയർന്ന സമയം കാർ യാത്രക്കാർ പണമടയ്ക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു.
ഇത് തടയാൻ ശ്രമിച്ച ജീവനക്കാരനെ വകവെക്കാതെ കാർ മുന്നോട്ട് ഓടിച്ചു. ഈ സമയത്ത് കാറിന്റെ ബോണറ്റിൽ പിടിച്ചുനിന്ന ജീവനക്കാരനുമായി വാഹനം ഏകദേശം അമ്പത് മീറ്ററോളം ദൂരം മുന്നോട്ട് സഞ്ചരിച്ചു.
ഭാഗ്യം കൊണ്ടാണ് ജീവനക്കാരൻ വലിയ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. സംഭവത്തിൽ ടോൾ പ്ലാസ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

