പത്തനംതിട്ട ജില്ലയിലെ **കൂടൽ** ഉദയ ജങ്ഷന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
**വെട്ടുവിള പടിഞ്ഞാറ്റേൽ അഭിൽ ശിവദാസൻ** (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഇദ്ദേഹത്തെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം **കലഞ്ഞൂർ** ഭാഗത്തെ ഒരു പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്നു അഭിൽ. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
താൻ ജീവനൊടുക്കാൻ പോകുന്ന വിവരം സുഹൃത്തുക്കൾക്ക് സന്ദേശമയച്ചതിനെ തുടർന്ന് അവർ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞയുടൻ **കൂടൽ പോലീസ്** സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
നിലവിൽ മൃതദേഹം പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പിന്നീട് **കോന്നി മെഡിക്കൽ കോളേജ്** ആശുപത്രിയിലേക്ക് മാറ്റും.
ജീവിതത്തിലെ പ്രതിസന്ധികൾ മറികടക്കാൻ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടാവുന്നതാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
സഹായത്തിനായി 1056 എന്ന നമ്പറിൽ ബന്ധപ്പെടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

