കേരള കാര്‍ഷിക സര്‍വകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ നടപടിയിൽ പ്രതികരണവുമായി കൃഷി മന്ത്രി ടി സിദ്ദിഖ് രംഗത്ത്. സീനിയോരിറ്റി അടിസ്ഥാനമാക്കിയാണ് ഡോ.
സജിത റാണിയെ നിയമിച്ചതെന്നാണ് രാജ്ഭവൻ നൽകിയ വിശദീകരണമെന്ന് മന്ത്രി വ്യക്തമാക്കി. അക്കാദമിക് മികവ് പരിഗണിച്ച് സർക്കാർ ചില പേരുകൾ നിർദ്ദേശിച്ചിരുന്നുവെങ്കിലും, നിലവിലെ നിയമനത്തിൽ സർക്കാർ തങ്ങളുടെ നിലപാട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ നിർദ്ദേശിച്ച പേരുകൾ അവഗണിച്ചാണ് നിയമനം നടന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. സർവകലാശാലയുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും, നിയമനാധികാരം ഗവർണർക്കാണെന്നും ടി സിദ്ദിഖ് ഓർമ്മിപ്പിച്ചു.
വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, നിയമനത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ ഉന്നയിച്ചത്.
“ജനാധിപത്യ വ്യവസ്ഥയുടെ ലംഘന”മാണിതെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സർക്കാർ നൽകിയ പട്ടിക പരിഗണിക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. “സജിതയുടെ യോഗ്യതയെന്തെന്ന് എനിക്കറിയില്ല.
കോടതിയിൽ ചോദ്യം ചെയ്യുന്നത് ആലോചിച്ചു തീരുമാനിക്കും. ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നും അതിനെ എതിർക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
അതിപ്പോഴും തുടരും” എന്ന് റോജി എം ജോൺ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

