മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി. സെയ്ഷെൽസ് ദേശീയ ദിനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായാണ് അദ്ദേഹം പങ്കെടുക്കുന്നത്.
വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ വംശജർ വലിയ സ്വീകരണമാണ് നൽകിയത്. സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമെയിനു ഒപ്പം വാഹനത്തിൽ ദേശീയ ബൊട്ടാണിക്കൽ ഗാർഡനിലെത്തിയ മോദി, അവിടെ വൃക്ഷത്തൈ നട്ടു.
തുടർന്ന് സ്റ്റേറ്റ് ഹൗസിൽ പ്രസിഡന്റുമായി പ്രധാനമന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിന്റെ ഭാഗമായി നാളെ ഇന്ത്യൻ സമയം വൈകിട്ട് നാല് മണിക്ക് സെയ്ഷെൽസ് ദേശീയ അസംബ്ലിയെ അദ്ദേഹം അഭിസംബോധന ചെയ്യും.
തുടർന്ന് ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങിലും രാത്രി റോച്ച് കെയ്മാനിലെ സ്റ്റാർ ലിനൈറ്റിൽ നടക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. തിങ്കളാഴ്ച സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന പ്രധാനമന്ത്രി, അടുത്തയാഴ്ച ഓസ്ട്രേലിയ, ന്യൂസിലൻറ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും സന്ദർശിക്കും.
സെയ്ഷെൽസ്: ഒരു പ്രത്യേകത
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സെയ്ഷെൽസ്, മനോഹരമായ കടൽത്തീരങ്ങൾക്കും കന്യാവനനങ്ങൾക്കും പേരുകേട്ട ദ്വീപ് സമൂഹമാണ്.
115 ദ്വീപുകൾ ഉൾപ്പെടുന്ന ഈ രാജ്യത്തിന്റെ തലസ്ഥാനം വിക്ടോറിയ ആണ്. ഇവിടെയുള്ള അൽദാബ്ര (Aldabra) പവിഴദ്വീപ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

