കേരള സർവകലാശാലയിൽ വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള ഭരണനടപടികൾ വിവാദത്തിലേക്ക്. സർവകലാശാലയിലെ വിവിധ പഠന ബോർഡുകളിലേക്ക് (Board of Studies) സ്വന്തം നിലയിൽ നിയമനം നടത്താൻ വൈസ് ചാൻസലർ സ്വീകരിച്ച നടപടികളാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
സാധാരണയായി സർവകലാശാലാ ചട്ടങ്ങൾ പ്രകാരം സിൻഡിക്കേറ്റിനാണ് പഠന ബോർഡുകളിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം. എന്നാൽ, ഈ ഘടനയെ പൂർണ്ണമായും അവഗണിച്ചുകൊണ്ട് വൈസ് ചാൻസലർ നേരിട്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
സർവകലാശാലയ്ക്ക് കീഴിലുള്ള 37 പഠന ബോർഡുകളിലേക്കുള്ള നിയമന നടപടികളാണ് ഇപ്പോൾ തർക്ക വിഷയമായിരിക്കുന്നത്. ഈ വിഷയത്തിൽ സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കാൻ വൈസ് ചാൻസലർ തയ്യാറായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിൽ ജൂലൈ 3 നകം അപേക്ഷകൾ സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
സിൻഡിക്കേറ്റിന്റെ അനുമതിയില്ലാതെ ഇത്തരം നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനെതിരെ ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിഷേധത്തിലാണ്. സർവ്വകലാശാലയുടെ ഭരണഘടനയെയും ജനാധിപത്യപരമായ പ്രവർത്തനരീതികളെയും അട്ടിമറിക്കുന്ന നടപടിയാണിതെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

