ഹോർമുസ് കടലിടുക്കിൽ വെച്ച് ചരക്കുകപ്പലിനുനേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ പരസ്യമായ ലംഘനമാണ് ഇതെന്നും ട്രംപ് വിശേഷിപ്പിച്ചു.
ട്രംപിന്റെ ഔദ്യോഗിക പ്രതികരണം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പുറത്തുവന്നത്. ഭീമമായ ചരക്കുമായി സഞ്ചരിക്കുകയായിരുന്ന കപ്പലിനെ ലക്ഷ്യമാക്കി നാല് ഡ്രോണുകളാണ് ഇറാൻ പ്രയോഗിച്ചത്.
ഇതിൽ ഒരെണ്ണം കപ്പലിൽ പതിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ബാക്കി മൂന്ന് ഡ്രോണുകൾ തകർക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വെടിനിർത്തലിന്റെ മണ്ടൻ ലംഘനമെന്നാണ് ഈ സംഭവത്തെ ട്രംപ് വിമർശിച്ചത്. അതേസമയം, യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളുടെ രണ്ടാംഘട്ടം ജൂൺ 28നോ 29നോ നടന്നേക്കുമെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ നിർണായക സാഹചര്യത്തിൽ നടന്ന ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ സംഘർഷങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

