ചോറോട് ഈസ്റ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന പുലരി അയൽപക്ക സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും വ്യക്തികളെയും ആദരിക്കുന്നതിനായി ‘വിജയോത്സവം’ സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൂട്ടായ്മയിലെ വിദ്യാർഥികളെയും, എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് ജേതാക്കളെയും ചടങ്ങിൽ അനുമോദിച്ചു.
ബിഎംഎച്ച്എസ് ബിരുദം നേടിയ ഡോ. അശ്വതി സുരേഷിനെയും പ്രത്യേകമായി ആദരിച്ചു.
കൂടാതെ, എൽഎസ്എസ് പരീക്ഷയിൽ ചോറോട് ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിജയം കൈവരിച്ച ചോറോട് എൽപി സ്കൂളിനെ ചടങ്ങിൽ അനുമോദിച്ചു. സംഘടനയുടെ പ്രസിഡന്റ് ടി.എം.ഭാർഗവൻ അധ്യക്ഷത വഹിച്ച യോഗം പിഎസ്സി പരിശീലകനും മടപ്പള്ളി ഗവ.
ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമായ ടി. ബിജു ഉദ്ഘാടനം ചെയ്തു.
ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് ചോറോട്, കെ.എം.അഷ്കർ, രേഷ്മ പയോളത്തിൽ, കെ.വി.നാരായണക്കുറുപ്പ്, പിടിഎ പ്രസിഡന്റ് വി.എം.പ്രജീഷ് എന്നിവർ ആശംസകൾ നേർന്നു.
ചോറോട് എൽപി സ്കൂൾ പ്രധാന അധ്യാപിക രജിഷ, യുഎസ്എസ് സ്കോളർഷിപ് ജേതാവ് എസ്.വി.വേദ, ഡോ. അശ്വതി സുരേഷ് എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി കെ.എം.നാരായണൻ സ്വാഗതവും വനിതാ വേദി ചെയർപഴ്സൻ ഉഷ മഠത്തുംതാഴെ നന്ദിയും രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

