ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന ഏടായ അടിയന്തരാവസ്ഥയെക്കുറിച്ച് എന്‍സിഇആര്‍ടി (NCERT) ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. അഞ്ചു പതിറ്റാണ്ടിലേറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ വിഷയം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും നേരിട്ട വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന അധ്യായത്തിലാണ് ഇതുമായി ബന്ധപ്പെട്ട
വിശദാംശങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. അടിയന്തരാവസ്ഥക്കാലം 1975-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പാഠപുസ്തകത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നു.
ഇന്ദിരാ ഗാന്ധി നേതൃത്വം നല്കിയ അന്നത്തെ സര്‍ക്കാരിനെതിരെ പൊതുസമൂഹത്തിലുണ്ടായ കടുത്ത അതൃപ്തിയാണ് ഇതിലേക്ക് നയിച്ചതെന്ന് പാഠഭാഗം പറയുന്നു. രാജ്യത്തെ പണപ്പെരുപ്പം, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ എന്നിവ അന്നത്തെ പ്രധാന രാഷ്ട്രീയ ചര്‍ച്ചകളായിരുന്നു.
ഈ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. മൗലികാവകാശ നിഷേധം ജനാധിപത്യം നേരിട്ട
ഏറ്റവും വലിയ വെല്ലുവിളിയായാണ് അടിയന്തരാവസ്ഥയെ പാഠപുസ്തകം വിലയിരുത്തുന്നത്. പ്രസ്തുത കാലയളവില്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതും പാഠഭാഗത്ത് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സോഷ്യലിസ്റ്റ് ചിന്തകന്‍ ജയപ്രകാശ് നാരായണന്റെ പങ്കും ഇതില്‍ വിശദീകരിക്കുന്നു. 1977-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ജനാധിപത്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കുകയും അക്കാലത്തെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്ത ചരിത്രവും പാഠപുസ്തകത്തിലുണ്ട്.
ഈ പുതിയ തീരുമാനം ബിജെപി സ്വാഗതം ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

