ഫിഫ ലോകകപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ വിജയം ഉറപ്പാക്കിയതിന് പിന്നാലെ, അർജന്റൈൻ ഇതിഹാസം ലിയോണൽ മെസിയുമായുള്ള തന്റെ ആഴമേറിയ സൗഹൃദത്തെക്കുറിച്ച് ബ്രസീൽ താരം നെയ്മർ ജൂനിയർ മനസ്സ് തുറന്നു. പരിക്കിനെത്തുടർന്ന് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ നെയ്മർ, സ്കോട്ട്ലൻഡിനെതിരായ മത്സരത്തിലൂടെയാണ് ഈ ലോകകപ്പിലെ തന്റെ കന്നി മത്സരം പൂർത്തിയാക്കിയത്.
തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മെസിയെന്ന് വ്യക്തമാക്കിയ നെയ്മർ, കളിക്കളത്തിന് പുറത്തുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വാനോളം പുകഴ്ത്തി. മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “EN LA CANCHA ES BUENO, IMAGÍNATE AFUERA.
ES UN GRAN AMIGO. ÉL SABE QUE LO QUIERO MUCHO”.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ സൗഹൃദങ്ങളിലൊന്നാണ് ഇവരുടേത്. 2013 മുതൽ 2017 വരെ ബാഴ്സലോണയിൽ ഒന്നിച്ച് കളിച്ച ഇവർ എട്ട് പ്രധാന ട്രോഫികൾ ക്ലബ്ബിനായി നേടിക്കൊടുത്തു.
തുടർന്ന് 2021-ൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലും ഇവർ ഒന്നിച്ചുചേർന്നു. ബ്രസീലിന്റെ മുന്നേറ്റം
മിയാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയം വരിച്ചത്.
ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 32) കടന്നു. റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ മത്സരത്തിൽ ഇരട്ട
ഗോൾ നേടി തിളങ്ങി. ഏഴാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും ഗോൾ നേടിയ വിനീഷ്യസ്, 60-ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞ നേടിയ ഗോളിനും വഴിയൊരുക്കി.
ഈ പ്രകടനത്തോടെ ഒരു ചരിത്ര റെക്കോർഡും വിനീഷ്യസ് സ്വന്തമാക്കി. കഴിഞ്ഞ 24 വർഷത്തിനിടെ ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും തുടർച്ചയായി ഗോൾ നേടുന്ന ആദ്യ ബ്രസീൽ താരമായി അദ്ദേഹം മാറി.
2002-ൽ റൊണാൾഡോ നസാരിയോയും റിവാൾഡോയും സ്ഥാപിച്ച നേട്ടത്തിനൊപ്പമാണ് വിനീഷ്യസ് എത്തിയത്. ഏഴ് പോയിന്റുമായി ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയ ബ്രസീലിനൊപ്പം മൊറോക്കോയും നോക്കൗട്ടിലേക്ക് യോഗ്യത നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

