അമ്മ സംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി മത്സരിക്കുകയോ പദവികൾ വഹിക്കുകയോ ചെയ്യുന്നില്ലെന്ന് നടി അൻസിബ വ്യക്തമാക്കിയ സാഹചര്യത്തിൽ, നിലപാടുകൾ തുറന്നുപറഞ്ഞ് നടി മാലാ പാർവതി രംഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അൻസിബ തന്റെ തീരുമാനം അറിയിച്ചത്.
ഇതിന് മറുപടിയായി മാലാ പാർവതി പങ്കുവെച്ച കുറിപ്പ് ചർച്ചയാവുകയാണ്. മാലാ പാർവതിയുടെ പ്രതികരണം ഇങ്ങനെ: “പ്രിയപ്പെട്ട
അൻസിബ, അൻസിബ ഇൻസ്റ്റയിൽ ഷെയർ ചെയ്ത കത്ത് കണ്ടു. പത്ത് മാസം നേരിട്ട
അവഗണനകൾ, അപവാദ പ്രചരണങ്ങൾ, മനോവീര്യം തകർക്കാനുള്ള ഗൂഢാലോചനകൾ എല്ലാം നേരിട്ട്, തല കുനിക്കാതെ, കണ്ണ് താഴ്ത്താതെ ആർജ്ജവത്തോടെ വാദിച്ച് ജയിച്ച ദിവസമായിരുന്നു ഇന്നലെ. അങ്ങനെ ഒരു ദിവസത്തിന് ശേഷം ഇനി ഒരു അധികാര സ്ഥാനവും വേണ്ട
എന്ന് തോന്നുന്നത് സ്വാഭാവികമാണ്. മടുത്ത് പോയിട്ടുണ്ടാകും എന്നറിയാം.
പക്ഷേ അൻസിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണം. അമ്മ സംഘടനയിൽ അല്ലെങ്കിൽ പൊതുരംഗത്ത്.
കാരണം നിങ്ങളില് ജന്മനാ ഒരു നേതാവുണ്ട്.” അൻസിബയുടെ കഴിവിനെ പ്രശംസിച്ചുകൊണ്ട് അവർ കൂട്ടിച്ചേർത്തു: “സമയമെടുത്തോളു. അടുത്ത തവണ ഇല്ലെങ്കിൽ വേണ്ട.
പക്ഷേ വരാതിരിക്കരുത്. കാരണം ലക്ഷത്തിൽ ഒരാളാണ്.
അപൂർവ്വ സിദ്ധിയുണ്ട്. നയിക്കണം.
വേട്ടയാടപ്പെടും. തളരരുത്.
ഇപ്പോൾ പോലും സൈബർ ആക്രമണങ്ങൾ അടക്കം ഇനിയും അഴിച്ചുവിടാം. കാരണം പലർക്കും മുറിഞ്ഞിട്ടുണ്ട്.
പക്ഷേ അൻസിബ ഇന്നൊരു പ്രതീക്ഷയാണ്. കേരളം അൻസിബയെ മനസിലാക്കി തുടങ്ങിയിരിക്കുന്നു.
കാരണം വലിയ ആക്ഷേപങ്ങളെ, നിഷ്കളങ്കമായ ചോദ്യങ്ങൾ ചോദിച്ച് തകർത്ത് കളയാനുള്ള ഇച്ഛാശക്തി. അത് ഒരു സാധാരണ വ്യക്തിയിൽ കാണാത്ത കഴിവാണ്.
തെളിഞ്ഞ ബുദ്ധിയുടെ പ്രതിഫലനമാണ്. അസാധാരണമായ എന്തോ ഒന്ന് അൻസിബയിലുണ്ട്.
അത് നാടിൻ്റെ നന്മയ്ക്കായി വിനിയോഗിക്കണം. മടുത്ത് പോകണ്ട.
ധൈര്യമായിട്ടിരിക്കു. ഈ മണ്ണ് ചതിക്കില്ല.
ശക്തമായി മുന്നോട്ട് നടക്കണം.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

