ബോസ്റ്റൺ വേദിയാകുന്ന ലോകകപ്പിൽ നോക്കൗട്ട് റൗണ്ട് പ്രവേശനത്തിന് ഇംഗ്ലണ്ട് ഒരുങ്ങുന്നു. ഗ്രൂപ്പ് എല്ലിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ ഘാനയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
ക്രൊയേഷ്യയ്ക്കെതിരെ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ 4-2 എന്ന സ്കോറിനാണ് ഇംഗ്ലണ്ട് വിജയിച്ചു കയറിയത്.
ഈ വിജയം ഇംഗ്ലണ്ടിന്റെ ലോകകപ്പ് കിരീട മോഹങ്ങൾക്ക് കരുത്തുപകരുന്ന പ്രകടനമായിരുന്നു.
തോമസ് ടുഷേൽ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് നിരയിൽ യുവതാരങ്ങളുടെയും പരിചയസമ്പന്നരുടെയും മികച്ച സംയോജനമാണുള്ളത്. ക്യാപ്റ്റൻ ഹാരി കെയ്നിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റനിരയും, റൈസ്, ബെല്ലിങ്ഹാം, എലിയറ്റ് ആൻഡേഴ്സൺ എന്നിവരടങ്ങുന്ന മധ്യനിരയും ടീമിന്റെ പ്രധാന കരുത്താണ്.
ജൂഡ് ബെല്ലിങ്ങ്ഹാം, ആന്റണി ഗോർഡൻ, ഡെക്ലെൻ റൈസ്, എലിയറ്റ് ആൻഡേഴ്സൺ, കോബി മൈനൂ, എസ്സേ, ബുക്കായോ സാക്ക, മാർക്കസ് റാഷ്ഫോർഡ്, ജോർദാൻ ഹെൻഡേഴ്സൺ, നിക്കോ ഒറെയ്ലി, റീസ് ജെയിംസ്, പിക്ഫോർഡ് തുടങ്ങിയ മികച്ച താരനിര തന്നെ ടീമിലുണ്ട്. ചില പ്രമുഖ താരങ്ങളായ ഫിൽ ഫോഡൻ, കോൾ പാൾമർ, ട്രെൻഡ് അലക്സാണ്ടർ അർണോൾഡ്, ഹാരി മഗ്വയർ എന്നിവരെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ പരിശീലകൻ ടുഷേലിനെതിരെ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാൽ ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ ഈ വിമർശനങ്ങൾക്ക് മറുപടി നൽകാൻ ടീമിന് സാധിച്ചു. ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് മുന്നേറാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.
ജൂൺ 28-നാണ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് പനാമയെ നേരിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

