ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീനയെ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി തികച്ചും ഭരണപരമായ തീരുമാനത്തിന്റെ ഭാഗമാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
ഈ വിഷയത്തിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിന് അനാവശ്യമായ പ്രാധാന്യം നൽകേണ്ടതില്ലെന്നും, ഇതിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാൻ ശ്രമിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഡോ. കെ ജെ റീനയോട് സർക്കാർ ഏറെ സംയമനത്തോടെയാണ് പെരുമാറിയതെന്നും, ആരോടും പകയോ വിദ്വേഷമോ സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഡോ. കെ ജെ റീനയ്ക്ക് നൽകിയിരിക്കുന്നത് തത്തുല്യമായ പദവി തന്നെയാണ്.
നിലവിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്നും, ഡോ. മീനാക്ഷി തന്റെ ചുമതലകൾ മികച്ച രീതിയിൽ നിർവഹിക്കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
ഭരണപരമായ മാറ്റങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

