നമ്മുടെ ദൈനംദിന പാചകരീതികളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് സവാള. സാമ്പാർ, തോരൻ, സാലഡുകൾ തുടങ്ങി ഒട്ടുമിക്ക വിഭവങ്ങളിലും സവാളയുടെ സാന്നിധ്യം അനിവാര്യമാണ്.
എന്നാൽ, സവാള അരിയുമ്പോൾ ഉണ്ടാകുന്ന കണ്ണെരിച്ചിലും ഇവ വേഗത്തിൽ കേടായിപ്പോകുന്നതും പലർക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ സവാള ദീർഘകാലം കേടുകൂടാതെ നിലനിർത്താൻ സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സവാള ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ വായുസഞ്ചാരം വളരെ പ്രധാനമാണ്.
അതിനാൽ, മുറിക്കാത്ത സവാളകൾ എപ്പോഴും തണുപ്പുള്ളതും ഉണങ്ങിയതുമായ, നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ വേണം വെക്കാൻ. പലരും സവാള ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്.
എന്നാൽ മുഴുവനായുള്ള സവാള ഫ്രിഡ്ജിൽ വെക്കുന്നത് ഒഴിവാക്കണം. ഫ്രിഡ്ജിനുള്ളിലെ ഈർപ്പം സവാളയിലെ അന്നജത്തെ പഞ്ചസാരയായി മാറ്റുകയും, ഇത് സവാള പെട്ടെന്ന് മൃദുവാകാനും ചീഞ്ഞുപോയി ദുർഗന്ധം വമിക്കാനും ഇടയാക്കുന്നു.
അതേസമയം, സവാള മുറിച്ചുകഴിഞ്ഞാൽ അത് ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം. എന്നാൽ മുറിച്ച ഭാഗം തുറന്നുവെച്ച് ഫ്രിഡ്ജിൽ വെക്കാൻ പാടില്ല.
മുറിച്ച ഭാഗം ക്ലിങ് ഫിലിം ഉപയോഗിച്ച് നന്നായി പൊതിയുകയോ, അല്ലെങ്കിൽ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ചുവെക്കുകയോ ചെയ്താൽ സവാളയുടെ ഈർപ്പവും ഗുണവും നിലനിർത്താൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

