ഉത്തർപ്രദേശിലെ ലക്നൗവിൽ സ്ഥിതി ചെയ്യുന്ന ഒരു കോച്ചിങ് സെന്ററിൽ അപ്രതീക്ഷിതമായി തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. അലിഗഞ്ച് മേഖലയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററും ഗെയിമിങ് സെന്ററും ഉൾപ്പെടുന്ന കെട്ടിടസമുച്ചയത്തിലാണ് അപകടം സംഭവിച്ചിരിക്കുന്നത്.
തീപിടിത്തത്തെ തുടർന്ന് നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംഭവമറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
കെട്ടിടത്തിനുള്ളിൽ വലിയ തോതിൽ തീ പടർന്നുപിടിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ജീവൻ രക്ഷിക്കാനായി കെട്ടിടത്തിനുള്ളിൽ നിന്ന് ആളുകൾ താഴേക്ക് ചാടുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കെട്ടിടത്തിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നത ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ഏകോപിപ്പിക്കാൻ അദ്ദേഹം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

