പത്തനംതിട്ട ജില്ലയിലെ മരം മുറി, ലോഡിങ് മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ഇഎസ്ഐ (ESI) പരിധിയിൽ ഉൾപ്പെടുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. ഒപ്പം, ജില്ലയിലെ നദികളിൽ കാലങ്ങളായി അടിഞ്ഞുകൂടിയിരിക്കുന്ന മണൽ, നിബന്ധനകൾക്ക് വിധേയമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) സംഘടിപ്പിച്ച 50-ാം വാർഷിക സമ്മേളനവും, കൊടുമൺ ജി. ഗോപിനാഥൻ നായർ അനുസ്മരണ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ ഡിസിസി പ്രസിഡന്റ് പി. മോഹൻരാജ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എ. ഷംസുദീൻ മുഖ്യപ്രഭാഷണം നടത്തി.
ആർ. സുകുമാരൻ നായർ, അങ്ങാടിക്കൽ വിജയകുമാർ, ഗ്രേസി തോമസ്, സജി കെ.
സൈമൺ, സി.പി. ജോസഫ്, പി.കെ.
മുരളി, റോജി പോൾ ഡാനിയേൽ, റെനീസ് മുഹമ്മദ്, അനീഷ് ഗോപിനാഥ്, ടി.സി. തോമസ്, പി.വി.
ഏബ്രഹാം, റെഞ്ചി പതാലിൽ, നിഖിൽ ചെറിയാൻ, മുരളി മേപ്പുറത്ത്, ജോൺ മുണ്ടപ്പള്ളിൽ, കെ.എസ്. പ്രദീപ്, മനോജ് ഡേവിഡ് കോശി എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

