ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ആവേശം ഉൾക്കൊണ്ട് പ്രമുഖ വസ്ത്രവ്യാപാര ബ്രാൻഡായ കിറ്റെക്സ് (Kitex) പുതിയ ലുങ്കി കളക്ഷനുകൾ വിപണിയിലിറക്കി. ‘Kitex GoalLine’ എന്ന പേരിലാണ് ഫുട്ബോൾ പ്രമേയമാക്കിയുള്ള പുത്തൻ ഡിസൈനുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഫുട്ബോൾ പ്രേമികൾക്കായി വ്യത്യസ്തമായൊരു ഫാഷൻ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ലോക ഫുട്ബോളിലെ ജനപ്രിയ ടീമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രത്യേക ഡിസൈനുകളോടെയാണ് ഈ പുതിയ കളക്ഷനുകൾ വിപണിയിലെത്തുന്നത്.
ഫുട്ബോൾ ആരാധകരുടെ വികാരങ്ങളും കളിയുടെ ആവേശവും പ്രതിഫലിപ്പിക്കുന്ന നിറക്കൂട്ടുകളോടെ രൂപകൽപ്പന ചെയ്ത ഈ ലുങ്കികൾ, ആധുനിക ഫാഷൻ ട്രെൻഡുകളെയും മലയാളികളുടെ പ്രിയ വേഷമായ ലുങ്കിയുടെ സൗകര്യത്തെയും ഒരുമിപ്പിക്കുന്നു. കേരളത്തിലെ കായികപ്രേമികളുടെ ഫുട്ബോൾ ലഹരിക്ക് ഒരു വാണിജ്യ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫുട്ബോൾ എഡിഷൻ ലുങ്കികൾ എത്തിച്ചിരിക്കുന്നതെന്ന് കിറ്റെക്സ് മാനേജ്മെന്റ് അറിയിച്ചു.
പൂർണ്ണമായും പ്രീമിയം കോട്ടണിൽ നൂതന നെയ്ത്ത് സാങ്കേതികവിദ്യയോടെ തയ്യാറാക്കിയ ഈ ലുങ്കികൾ, ഫാൻ ഗാതറിംഗുകളിലും മത്സര ആവേശം നിറഞ്ഞ നിമിഷങ്ങളിലും മികച്ച വസ്ത്രധാരണസുഖവും വ്യത്യസ്തമായ ഫാഷൻ സ്റ്റേറ്റ്മെന്റും പ്രദാനം ചെയ്യുന്നു. ഈ ഫുട്ബോൾ സ്പെഷ്യൽ എഡിഷൻ ലുങ്കികൾ സംസ്ഥാനത്തെ എല്ലാ പ്രമുഖ ടെക്സ്റ്റൈൽസ് ഷോപ്പുകളിലും, അന്ന-കിറ്റെക്സ് ഷോറൂമുകളിലും ലഭ്യമാണ്.
കൂടാതെ, കമ്പനിയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് വെബ്സൈറ്റായ www.kitexlifestyle.com വഴിയും ഉപഭോക്താക്കൾക്ക് ഈ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

