കൊയിലാണ്ടിയിലെ പൊയിൽക്കാവ് ബീച്ചിന് സമീപം താമസിക്കുന്ന പാറക്കൽ താഴെ സുധ (55) എന്ന വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ട സംഭവം പ്രദേശവാസികളെ നടുക്കത്തിലാഴ്ത്തി.
ശനിയാഴ്ച പുലർച്ചെയാണ് വീടിനോട് ചേർന്ന ഷെഡിൽ വെട്ടേറ്റ നിലയിൽ സുധയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞയുടൻ തന്നെ പ്രദേശവാസികൾ സുധയുടെ വീട്ടിലേക്ക് എത്തിച്ചേർന്നു.
ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.ഭാസ്കരൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ.ശശികുമാർ, ചേമഞ്ചേരി പഞ്ചായത്തംഗം പി.സത്യൻ, മുൻ പഞ്ചായത്തംഗം ബേബി സുന്ദർരാജ്, വാർഡ് മെംബർ മിഥുൻ, പി.പി.ലത്തീഫ്, സി.പി.അലി തുടങ്ങി സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സ്ഥലത്തെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവും മരംവെട്ടു തൊഴിലാളിയുമായ കുട്ടിക്കൃഷ്ണനെ പൊലീസ് പിടികൂടി.
അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് റൂറൽ എസ്.പി മെറിൻ ജോസഫ്, വടകര ഡിവൈഎസ്പി കെ.സനിൽകുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സുനിൽ കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. കൊയിലാണ്ടി ഇൻസ്പെക്ടർ പി.
വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സുധയുടെ മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

