കുറച്ചുനാളുകള്‍ക്ക് മുന്‍പായിരുന്നു സിനിമ-സീരിയല്‍ താരം അപര്‍ണാ നായരുടെ വിയോഗം. കരമന തളിയലിലെ പുളിയറത്തോപ്പ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ അപര്‍ണയെ കണ്ടെത്തുകയായിരുന്നു. അപര്‍ണ ജീവനൊടുക്കിയത് കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണെന്നാണ് പോലീസ് നിഗമനം. മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതിസമക്ഷം ബാലന് വക്കീല്‍, കല്‍ക്കി തുടങ്ങി ഒട്ടേറെ സിനിമകളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ച നടിയാണ് അപര്‍ണ.
മാതാപിതാക്കളെ നഷ്ടപ്പെട്ട അപര്‍ണയുടെ മൂത്തമകളെ ദത്തെടുക്കാന്‍ നടി അവന്തിക മോഹന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് പറയുകയാണ് നടി ബീന ആന്റണിയും ഭര്‍ത്താവും നടനുമായ മനോജ് കുമാറും. മനോജിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇരുവരും ഇക്കാര്യം സംസാരിച്ചത്.
”നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള അഭിനേത്രിയായിരുന്നു അപര്‍ണ. എല്ലാവരോടും ബഹുമാനവും സ്നേഹമുള്ള നല്ല കുട്ടിയായിരുന്നു. അവളുടെ വിയോഗം തളര്‍ത്തിക്കളഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഈ വിഡിയോയുമായി എത്തിയിരിക്കുന്നത് അപര്‍ണയുടെ മകളുടെ കാര്യവും, നടി അവന്തികയുടെ നല്ല മനസ്സിനേയും കുറിച്ച് പറയാനാണ്. നടി അവന്തിക എനിക്ക് മകളെപോലെയാണ്, ഞാന്‍ അവള്‍ക്ക് അമ്മയെപ്പോലെയും. ഞങ്ങള്‍ പരസ്പരം എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പങ്കുവയ്ക്കാറുണ്ട്- ബീന പറഞ്ഞു.
‘അപര്ണയ്ക്ക് രണ്ടു മക്കളാണ്. ആദ്യ കുട്ടിയുടെ അച്ഛന് കൂടെയില്ല. രണ്ടാമത്തെ കുട്ടിയുടെ അച്ഛനാണ് അപര്‍ണയുടെ ഇപ്പോഴത്തെ ഭര്‍ത്താവ്. അപര്‍ണ മരിച്ചതിന് ശേഷം രണ്ടാമത്തെ കുട്ടിയെ അച്ഛന് കൊണ്ടുപോയി. ആദ്യ കുട്ടി അപര്‍ണയുടെ അമ്മയ്ക്ക് ഒപ്പമാണ്. ഒരു വയസ്സുമുതല്‍ ആ കുഞ്ഞിനെ നോക്കുന്നത് അമ്മൂമ്മയാണ്. ആ കുട്ടി കുഞ്ഞായിരുന്നപ്പോള്‍ അപര്‍ണ ലൊക്കേഷനില്‍ കൊണ്ടുവരുമായിരുന്നു. അന്നു മുതല്‍ അവന്തികയ്ക്ക് അവളെ ഭയങ്കര ഇഷ്ടമാണ്.
ആ കുട്ടിക്ക് അച്ഛനും അമ്മയും ഇല്ല. ഒരു ദിവസം അവന്തിക എന്നെ വിളിച്ച് ആ കുട്ടിയെ ഞാന്‍ വളര്‍ത്തിക്കോട്ടെ, അങ്ങനെ ചോദിച്ചാല്‍ പ്രശ്നമാകുമോ എന്ന് ചോദിച്ചു. നമുക്ക് ഒരുമിച്ച് പോയി അപര്‍ണയുടെ അമ്മയോട് സംസാരിക്കാം എന്നു പറഞ്ഞു. അവന്തികയ്ക്ക് ഒരു മകനുണ്ട്. അവനോടൊപ്പം ചേച്ചിയായി അവളെ വളര്‍ത്താം എന്നാണ് അവന്തിക പറഞ്ഞത്. അതിന് നിയമപരമായ ചില പ്രശ്നമുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞു.
എന്നാലും അവളുടെ ആഗ്രഹം കണ്ടപ്പോള്‍ ഞങ്ങള്‍ അപര്‍ണയുടെ വീട്ടിലേക്ക് പോയി. എന്നാല്‍ അപര്‍ണയുടെ അമ്മ അതിന് തയാറായിരുന്നില്ല. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മകളെ നോക്കും, അവന്തികയുടെ കൂടെ കുട്ടിയെ വിടാന്‍ കഴിയില്ലെന്നാണ് അമ്മ പറഞ്ഞത്. പക്ഷേ അവരുടെ അവസ്ഥ പരിതാപകരമാണ്. എന്നിരുന്നാലും അവന്തികയുടെ മനസ്സിന് ബിഗ് സല്യൂട്ട് ഉണ്ട്”- മനോജും ബീനയും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആ കുടുംബം ഇപ്പോള്‍ വലിയ ദുരിതത്തിലാണ് ജീവിക്കുന്നത്. അപര്ണയ്ക്ക് കുട്ടിയെ ഡോക്ടറാക്കണമെന്നായിരുന്ന ആഗ്രഹം. അതിന് വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആ കുടുംബത്തിനെ നോക്കാന്‍ ഞങ്ങളും ഒരുങ്ങുകയാണ്. അതിനുവേണ്ടി എല്ലാവരുടെ സഹായവും പ്രതീക്ഷിക്കുന്നുണ്ടെന്നും ഇരുവരും വിഡിയോയില്‍ പറഞ്ഞു.