
മുംബൈ: നിര്‍ഭയ ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ ടീമിനാവില്ലെന്നും അവര്‍ കളിക്കുന്നത് ശരാശരിക്കുവേണ്ടിയാണെന്നും പറഞ്ഞ മുന്‍ ന്യൂസിലന്‍ഡ് പേസര്‍ സൈമണ്‍ ഡൂളിന് മറുപടി നല്കി മലയാളി താരം എസ് ശ്രീശാന്ത്. ഇപ്പോള്‍ പറഞ്ഞത് വിരാട് കോലി കേള്‍ക്കേണ്ടെന്നും നിര്‍ഭയ ക്രിക്കറ്റ് എന്താണെന്ന് ലോകകപ്പിനായി ഇന്ത്യയിലെത്തുമ്പോള്‍ ന്യൂസിലന്‍ഡിന് കാണിച്ചുതരാമെന്നും ശ്രീശാന്ത് ടോക് ഷോയില്‍ പങ്കെടുത്ത് പറഞ്ഞു.ഇംഗ്ലണ്ടിനെപ്പോലെ റിസ്ക് എടുത്ത് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മടിയാണെന്നും കണക്കുകളിലും ശാശരിയിലുമാണ് ആണ് അവരുടെ ശ്രദ്ധയെന്നും സൈമണ്‍ ഡൂള്‍ സ്കൈ സ്പോര്‍ട്സിനോട് നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ ഡൂള്‍ പറഞ്ഞത് വിരാട് കോലി കേള്‍ക്കേണ്ടെന്നും കേട്ടാല്‍ ലോകകപ്പില്‍ വലിയ തമാശയായിരിക്കും കാണാനാകുകയെന്നും ശ്രീശാന്ത് പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ധോണി നിര്‍ഭാഗ്യം കൊണ്ട് റണ്ണൗട്ടായതിനാലാണ് ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റതെന്നും നിര്‍ഭയ ക്രിക്കറ്റ് എന്താണെന്ന് ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ ന്യൂസിലന്‍ഡിന് മനസിലാവുമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ഇംഗ്ലണ്ടിനെപ്പോലെ അടിച്ചു കളിക്കുന്നവരുടെ ടീമുമായാണ് അവര്‍ ലോകകപ്പിനെത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ എന്തായാലും അവര്‍ ലോകകപ്പ് നേടില്ലെന്ന് ഉറപ്പാണ്. ഭാവിയില്‍ ഒരുപക്ഷെ നേടിയേക്കാം.ഇന്ത്യയില്‍ ഇത്തവണ അവര്‍ നാണം കെടും. മാധ്യമങ്ങളെ കാണുമ്പോള്‍ എന്തെങ്കിലും വിളിച്ചു പറയുന്നതിന് മുമ്പ് ശ്രദ്ധിക്കണം. അങ്ങോട്ട് കൊടുത്താല്‍ തിരിച്ചുകിട്ടുമെന്ന ഓര്‍മവേണമെന്നും ശ്രീശാന്ത് പറഞ്ഞു.
ലോകകപ്പ് ടീമിലെത്തുക അശ്വിനോ അക്സറോ എന്ന് ഇന്നറിയാം, എല്ലാം തീരുമാനിച്ചുവെന്ന് രോഹിത്
ലോകകപ്പില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ തകര്‍ക്കും.അപ്പോഴേ ന്യൂസിലന്‍ഡ് പഠിക്കൂ. ഐസിസി ടൂര്‍ണമെന്റുകള്‍ പലപ്പോഴും അവര്‍ നമ്മളെ തോല്പ്പിച്ചിട്ടുണ്ടെന്നത് ശരിയാണ്.പക്ഷെ അതൊക്കെ കഴിഞ്ഞുപോയ കാര്യമാണെന്നും ശ്രീശാന്ത് പറഞ്ഞു.നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാവുന്നില്ല എന്നതാണ് അവരുടെ പ്രശ്നമെന്നും അതിന് കാരണം അവരവരുടെ ശരാശരിയെക്കുറിച്ചാണ് ഇന്ത്യന്‍ താരങ്ങളുടെ ആശങ്ക മുഴുവനെന്നും അതാണ് ഇന്ത്യന്‍ ബാറ്റിംഗിനെക്കുറിച്ചുള്ള പ്രധാന ആശങ്കയെന്നും ഡൂള്‍ പറഞ്ഞിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാവാത്തതിനാലാണ് ഇന്ത്യക്ക് സമീപകാലത്ത് ഐസിസി കിരീടങ്ങളൊന്നും നേടാന്‍ കഴിയാത്തതിന് കാരണമെന്നും ഡൂള്‍ പറഞ്ഞിരുന്നു.
ക്രീസിലിറങ്ങിയ അടിച്ചു തകര്‍ക്കാന്‍ അവര്‍ പലപ്പോഴും മടിക്കുന്നു. കാരണം, അത്തരം റിസ്ക് എടുത്ത് പുറത്തായാല്‍ പിറ്റേന്ന് തന്നെക്കുറിച്ച് മാധ്യമങ്ങളില്‍ എന്തെഴുതും എന്നോ ടിവിയില്‍ എന്തുവരുമെന്നോ അവരെ ആശങ്കപ്പെടുത്തുന്നു. അതുമല്ലെങ്കില്‍ ടീമിലെ തന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുമെന്ന് അവര്‍ കരുതുന്നു. അതാണ് ഇന്ത്യയെക്കുറിച്ചുള്ള വലിയ ആശങ്കയെന്നും ഡൂള്‍ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]