മഞ്ഞുമ്മൽ ബോയ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രം ‘ബാലൻ ദി ബോയ്’ തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജീത്തു മാധവൻ തിരക്കഥയൊരുക്കിയ ഈ ചിത്രം ഒരു ഇമോഷണൽ മിസ്റ്ററി ഡ്രാമ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
ചിത്രത്തിന്റെ അവതരണരീതിയും സാങ്കേതിക തികവും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. മലയാള സിനിമയിലെ മുൻനിര താരം ടൊവിനോ തോമസ് ചിത്രത്തിൽ അതിപ്രധാനമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
നടന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇതെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിനിടയിലാണ് തനിക്കെതിരെ പ്രചരിച്ച വ്യാജ വാർത്തയ്ക്കെതിരെ ടൊവിനോ തോമസ് ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.
സിനിമയുടെ പ്രസ് മീറ്റിനിടെ താൻ നടത്തിയ പരാമർശങ്ങളെ വളച്ചൊടിച്ച് ഒരു ഓൺലൈൻ മാധ്യമം നൽകിയ വാർത്തയാണ് താരത്തെ ചൊടിപ്പിച്ചത്. “ശരീരം ഒന്ന് ലൂസ് ആകണമായിരുന്നു, രണ്ടെണ്ണം അടിച്ച്, കവിളൊക്കെ തുടുത്താണ് ഞാന്‍ ബാലനില്‍ ജോയിന്‍ ചെയ്യുന്നത്” എന്നായിരുന്നു വാർത്തയിൽ നൽകിയിരുന്ന തലക്കെട്ട്.
ഇതിനെതിരെ സമൂഹമാധ്യമത്തിലൂടെ വളരെ രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്. “അല്ലയോ മഞ്ഞ പത്രമേ, ഞാന്‍ കണ്ടെണ്ണം അടിച്ച് അല്ല ഈ കഥാപാത്രം ചെയ്തത്.
ഇതു റിപ്പോര്‍ട്ട് ചെയ്തവന് രണ്ടെണ്ണം അടിച്ചിട്ടാണ് റിപ്പോര്‍ട്ട് ചെയ്തത് എന്ന് തോന്നുന്നു. ‘heights of misquoting’ നീയൊക്കെ എവിടെ കൊണ്ടാണ് കേള്‍ക്കുന്നത്?” എന്നാണ് ടൊവിനോ തോമസ് കമന്റ് ബോക്സിൽ കുറിച്ചത്.
തെറ്റായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമങ്ങളുടെ പ്രവണതയ്ക്കെതിരെ വലിയൊരു വിഭാഗം ആരാധകരും പിന്തുണയുമായി എത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

